HOME
DETAILS

രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

  
backup
November 25 2022 | 08:11 AM

worldcup-cecond-round-matches-starts-today

ദോഹ: ഖത്തര്‍ ലോകകപ്പിലെ 32 ടീമുകളുടെയും ഓരോ മല്‍സരങ്ങള്‍ പൂര്‍ത്തിയായതോടെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ വിജയിക്കാത്തവര്‍ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്.

ആതിഥേയരായ ഖത്തറും കരുത്തരായ സെനഗലും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രധാന മല്‍സരങ്ങളിലൊന്ന്. മുറിവേറ്റ ഇരു ടീമുകളും ആദ്യ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ക്കാണ് തോറ്റത്. ഗ്രൂപ്പ് എയില്‍ ഖത്തര്‍ ഇക്വഡോറിനോട് പരാജയപ്പെട്ടപ്പോള്‍ സെനഗല്‍ നെതര്‍ലന്‍ഡ്‌സിനോട് അടിയറ പറഞ്ഞു. ഏഷ്യന്‍ ടീമുകളായ സഊദിയും ജപ്പാനും വിജയിച്ചതും കൊറിയയുടെ വിജയത്തോടൊപ്പമെത്തിയ സമനിലയും ഖത്തറിനെ ഇന്ന് സ്വന്തം കാണികളുടെ മുന്നില്‍ എല്ലാം മറന്ന് പോരാടാന്‍ പ്രേരിപ്പിക്കും. വൈകുന്നേരം 6.30നാണ് മല്‍സരം.

ഇംഗ്ലണ്ട്-അമേരിക്ക മല്‍സരം രാത്രി 12.30നാണ്. ആദ്യ മല്‍സരത്തില്‍ എതിരാളികളെ ഗോളില്‍ മുക്കിയ ഇംഗ്ലണ്ട് ഉജ്വലഫോമിലാണ്. യുവ പ്രതിഭകളാല്‍ സമ്പന്നമായ ഇംഗ്ലണ്ടിനു മുന്നില്‍ അമേരിക്ക എത്രസമയം പിടിച്ചുനില്‍ക്കുമെന്നാണ് അറിയേണ്ടത്.

രാത്രി 9.30നാണ് നെതര്‍ലന്‍ഡ്‌സും ഇക്വഡോറും കൊമ്പുകോര്‍ക്കുക. ഇരു ടീമുകളും ഓരോ ജയവുമായി ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നു. ഇന്ന് വിജയിക്കുന്നവര്‍ക്ക് അടുത്ത റൗണ്ടിലേക്ക് ടിക്കറ്റ് ഉറപ്പാക്കാം.

ഗ്രൂപ്പ് ബിയില്‍ ഇന്ന് 3.30ന് ഏഷ്യന്‍ ശക്തികളായ ഇറാന്‍ വെയ്ല്‍സുമായാണ് മല്‍സരിക്കുക. ഇറാന്‍ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് 6-2നു തോറ്റപ്പോള്‍ വെയ്ല്‍സ് അമേരിക്കയോട് 1-1ന് സമനില നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago