താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ; ചൈനക്കും പാകിസ്താനും റഷ്യക്കും ക്ഷണം
കാബൂള്‍: താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ചൈന, പാകിസ്താന്‍, റഷ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളെ ക്ഷണിച്ചതായി താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടനയില്‍ ഭിന്നിപ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ താലിബാന്റെ പ്രധാന വക്താവായ സബീഹുല്ല മുജാഹിദ് നിഷേധിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കളുമായും മതപണ്ഡിതരുമായും ചര്‍ച്ച നടത്തുന്നതിനാലാണ് സര്‍ക്കാര്‍ പ്രഖ്യാപനം വൈകുന്നത്.
ഇപ്പോള്‍ ചര്‍ച്ചകളെല്ലാം അവസാനിച്ചു. ഇനി ഏതു ദിവസവും പ്രഖ്യാപനമുണ്ടാകാമെന്ന് വക്താവ് പറഞ്ഞു.
വനിതകള്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ജോലി ചെയ്യും.
തുടര്‍ന്ന് അവര്‍ക്ക് ഓരോന്നായി വിവിധ രംഗങ്ങളില്‍ അവസരം നല്‍കും. ഖത്തര്‍, തുര്‍ക്കി, യു.എ.ഇ കമ്പനികളിലെ വിദഗ്ധര്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വിസ് പുനരാരംഭിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയ്തുവരികയാണ്.
അഫ്ഗാന് പുതിയ പതാകയും പുതിയ ദേശീയഗാനവും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അഫ്ഗാനില്‍ വരുന്നത് ഇടക്കാല സര്‍ക്കാരായിരിക്കുമെന്നും ഭാവിയില്‍ മാറ്റങ്ങളുണ്ടാകുമെന്നും സബീഹുല്ല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."