HOME
DETAILS

'ഗസ്സയിലെ മാലാഖമാര്‍'; കൊല്ലപ്പെട്ട കുട്ടികളുടെ പേരുമായി ഇറാന്‍ പത്രം

  
backup
November 01, 2023 | 2:24 AM

angels-of-gaza-iran-media

'ഗസ്സയിലെ മാലാഖമാര്‍'; കൊല്ലപ്പെട്ട കുട്ടികളുടെ പേരുമായി ഇറാന്‍ പത്രം

ഗസ്സ: ഗസ്സയില്‍ കൊല്ലപ്പെട്ട 3,500 ത്തിലധികം കുട്ടികളുടെ പേരുമായി ഇറാന്‍ ദിനപത്രമായ തെഹ്‌റാന്‍ ടൈംസ്. ഗസ്സയിലെ മാലാഖമാര്‍ എന്ന തലക്കെട്ടിലാണ് പത്രം കുഞ്ഞുങ്ങളുടെ പേര് മാത്രം പ്രസിദ്ധീകരിച്ചത്. പേരിനു മുകളിലാണ് രക്തം ചിന്തുന്ന രീതിയിലുള്ള തലക്കെട്ട്. ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് തെഹ്‌റാന്‍ ടൈംസിന്റെ പ്രതിഷേധം.

ഇസ്‌റാഈല്‍ ഭീകരതയില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മുഖം ലോക മനസാക്ഷിയെ കീറി മുറിക്കുകയാണ്. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. കര,വ്യോമ,നാവിക സേന ഗസ്സയ്‌ക്കെതിരേ ആക്രമണം കടുപ്പിക്കുകയാണെന്നും ലേഖനത്തിലെ തുടക്കത്തില്‍ പറയുന്നു.

ഗസ്സയില്‍ കുടുങ്ങിപ്പോയ കുട്ടികള്‍ അതിജീവനത്തിനായി സമയത്തിനെതിരായ ഓട്ടത്തിലാണ്. എന്നാല്‍ അവരുടെ വേദനാജനകമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനപ്പുറം അവരുടെ ആസന്നമായ ദുരവസ്ഥയെ മറ്റെല്ലാവരും, പ്രത്യേകിച്ച് പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്നതായാണ് മനസ്സിലാവുന്നത്. മനുഷ്യാവകാശങ്ങളുടെ സ്വയം പ്രഖ്യാപിത ചാമ്പ്യന്‍മാരായ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും, കഴിഞ്ഞ 24 ദിവസങ്ങളില്‍ പലസ്തീന്‍ കുട്ടികള്‍ അനുഭവിച്ച ദുരിതങ്ങളേക്കാള്‍ ഇസ്‌റാഈലി വളര്‍ത്തുമൃഗങ്ങളുടെ വിഢിത്തങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ലോകത്ത് മുഴുവനായി കൊല്ലപ്പെട്ട കുട്ടികളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഗസ്സയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീനിലെ സേവ് ദ ചില്‍ഡ്രന്‍ എന്ന സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയില്‍ പൊലിഞ്ഞ കുഞ്ഞുങ്ങള്‍ ലോകത്തിന് തീരാവേദനയാണ്. ഗസ്സയിലെ കുട്ടികള്‍ കൂടുതല്‍ ഭയാനകമായ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അത് ദൈനംദിന ജീവിതത്തെ പേടിസ്വപ്‌നമാക്കി മാറ്റിയെന്നും ലേഖനം പറയുന്നു. ഇസ്‌റാഈലിന് അമേരിക്ക നല്‍കുന്ന പിന്തുണയെ വിമര്‍ശിക്കുന്നതോടൊപ്പം ഫലസ്തീനോടുള്ള അറബ് രാജ്യങ്ങളുടെ നിസ്സംഗ സമീപനത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് ലേഖനത്തില്‍.

Angels of Gaza



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  5 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  5 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  5 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  5 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  5 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  5 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 days ago