സംശയം റമ്പൂട്ടാനില്‍ തന്നെ: വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി- ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടുകാരന് മരിച്ച സംഭവത്തില്‍ കുട്ടി കഴിച്ച റമ്പൂട്ടാന്‍ തന്നെയകാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു. മാത്രമല്ല കുട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റമ്പൂട്ടാന്‍ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്കെത്താന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്.
ബന്ധുവീട്ടില്‍ നിന്നായിരുന്നു കുട്ടി റമ്പൂട്ടാന്‍ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. രോഗം വന്നയിടങ്ങളില്‍ ഒരു വീട്ടില്‍ മുപ്പത് പേര് എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.
അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ലാബ് സജ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 10 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."