HOME
DETAILS

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

  
backup
November 01, 2023 | 6:44 AM

manipur-internet-ban-extended-till-nov-5-after-fresh-violence

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നിയന്ത്രണം ഏഴാം മാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. നവംബര്‍ അഞ്ചുവരെയാണ് നിരോധനം നീട്ടിയത്. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാന്‍ എന്ന പേരില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിരോധനം ഇതോടെ ഏഴാം മാസത്തിലേക്ക് കടക്കുകയാണ്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, അതിനുപിന്നാലെ ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ നീട്ടുകയാണ് ആഭ്യന്തര വകുപ്പ് ചെയ്തത്.

ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വിഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് നിരോധനമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചതിനെതിരെ പൊതുജന പ്രതിഷേധം, വിവിധ പ്രാദേശിക ക്ലബ്ബുകളിലും ബ്ലോക്ക് തലങ്ങളിലും യോഗം ചേരല്‍, ജനപ്രതിനിധികളെയും വിവിധ സംഘടന നേതാക്കളെയും ആക്രമിക്കാനുള്ള ശ്രമം എന്നിവ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഡി.ജി.പി ഒക്ടോബര്‍ 30 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മണിപ്പൂരില്‍ കലാപം തുടങ്ങിയ മെയ് മൂന്നിനാണ് നെറ്റ് നിരോധിച്ചത്. ഇത് നീക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തുടര്‍ന്ന്, 143 ദിവസങ്ങള്‍ക്ക് ശേഷം നിരോധനം നീക്കിയെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രചരിച്ചതോടെ രണ്ട് ദിവസത്തിന് ശേഷം സെപ്തംബര്‍ 26 ന് വീണ്ടും നിരോധിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം മണിപ്പൂരില്‍ ഒരു പൊലിസുകാരനെ തീവ്രവാദികള്‍ വെടിവച്ചു കൊന്നിരുന്നു. ഇന്നലെ ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയായ മൊറെയില്‍ ചിങ്ങ്തം ആനന്ദ് (52) നെയാണ് ആയുധധാരികള്‍ കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങള്‍ക്കായി പ്രത്യേകം നിയോഗിക്കപ്പെട്ട സേനയിലെ അംഗമാണ് കൊല്ലപ്പെട്ടത്.

കുക്കി മെയ്തി സംഘര്‍ഷം നിലനില്‍ക്കുന്ന മൊറെയില്‍ നൂറുകണക്കിന് സൈനികരെയാണ് സമാധാനപാലനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥന്റെ മരണത്തെ തുടര്‍ന്ന് കൂടുതല്‍ സൈന്യത്തെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. വെടിവച്ചവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ മൊറെയില്‍ പ്രകടനം നടത്തി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്ന് മെയ്തി സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ മൊറെയില്‍ സായുധ സൈന്യത്തെ വിന്യസിച്ച് തങ്ങളുടെ സ്വതന്ത്ര ജീവിതം ഇല്ലാതാക്കിയതായും ഉടന്‍ ഇവരെ പിന്‍വലിക്കണമെന്നും കുക്കി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  7 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  7 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  7 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  7 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  7 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  7 days ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  7 days ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  7 days ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  7 days ago