വീട്ടില്‍ കയറി ആക്രമിച്ചു
കുമ്പള: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് വീട്ടുപകരണങ്ങള്‍ തകര്‍ത്തു. ഗൃഹനാഥനെ മര്‍ദ്ദിക്കുകയും പന്ത്രണ്ടുകാരിയെ ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ കുമ്പള ബദരിയ്യ നഗറിലാണ് സംഭവം. പരുക്കേറ്റ ബദരിയ്യ നഗറിലെ ഹനീഫ (37), മകള്‍ ഫസീല (12) എന്നിവരെ കുമ്പള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ രണ്ടു മണിയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ഹനീഫ ഏഴുന്നേറ്റ് വാതില്‍ തുറക്കുന്നതിനിടെ യുവാവ് അക്രമിക്കുകയായിരുന്നു. ഇതിനിടെ പിതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ ഫസീലയെ വയറ്റില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീട്ടിനകത്തുണ്ടായിരുന്ന തയ്യല്‍ മെഷീനും വീട്ടുപകരണങ്ങളും വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളും തകര്‍ത്തു. കുമ്പള പൊലിസ് അന്വേഷണം ആരംഭിച്ചു. ഹാരിസ് എന്നയാളാണ് അക്രമിച്ചതെന്ന് ഹനീഫ പൊലിസിനോട് പറഞ്ഞു. ഹാരിസിന്റെ സഹോദരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടിരുന്നുവെന്നും അതിനു താനാണ് കാരണക്കാരനെന്നും പറഞ്ഞാണ് അക്രമിച്ചതെന്നും ഹനീഫ പറയുന്നു.എന്നാല്‍ ഹാരിസിന്റെ സഹോദരന്റെ മരണവുമായി തനിക്കു ബന്ധമൊന്നുമില്ലെന്ന് ഹനീഫ പൊലിസിനോട് പറഞ്ഞു. ബഹളം കേട്ട് തൊട്ടടുത്തുള്ള വീട്ടുകാര്‍ എത്തിയപ്പോഴാണ് അക്രമി സ്ഥലം വിട്ടത്. അക്രമിക്കു വേണ്ടി പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."