കൊടുംഭീകരനായ ബുദ്ധസന്യാസിയെ ജയില്‍മോചിതനാക്കി മ്യാന്മര്‍
മോചിതനായത് റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ അശിന്‍ വിരാതു
നെയ്പിതോ: മ്യാന്മറില്‍ മുസ്‌ലിം കൂട്ടക്കൊലയ്ക്കു നേതൃത്വം നല്‍കി കുപ്രസിദ്ധനായ ബുദ്ധസന്യാസി അശിന്‍ വിരാതുവിനെ ജയില്‍മോചിതനാക്കി പട്ടാള ഭരണകൂടം. 2020ല്‍ ഓങ് സാന്‍ സൂചി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇയാളെ ജയിലിലടച്ചതായിരുന്നു.മ്യാന്മറില്‍ മതവിദ്വേഷം പരത്തിയതിന് ടൈം മാഗസിന്‍ ബുദ്ധമത ഭീകരതയുടെ മുഖം എന്ന പേരില്‍ വിരാതുവിനെ മുഖച്ചിത്രമായി കൊടുത്തിരുന്നു.
അതേസമയം കുറ്റം പിന്‍വലിച്ചതോടെയാണ് വിരാതുവിനെ മോചിപ്പിച്ചതെന്ന് സൈന്യം അറിയിച്ചു.
2001ല്‍ കടുത്ത മുസ്‌ലിം വിരുദ്ധ സംഘടനയായ 969ല്‍ ചേര്‍ന്ന വിരാതു 2003ലാണ് ആദ്യമായി ജയിലിലായത്. 2010ല്‍ ജയില്‍ മോചിതനായി. റക്കയിന്‍ സംസ്ഥാനത്ത് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന കലാപത്തിനു പിന്നിലും വിരാതുവായിരുന്നു.
2017ല്‍ വിരാതുവിന് മ്യാന്മര്‍ ഭരണകൂടം ഒരുവര്‍ഷത്തേക്ക് പ്രസംഗവിലക്ക് ഏര്‍പ്പെടുത്തി. 2018ല്‍ ഫേസ്ബുക്ക് ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചു.
കഴിഞ്ഞവര്‍ഷമാണ് വിരാതു അവസാനമായി ജയിലിലടയ്ക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."