
വീണ്ടും ഗോളടിക്കുന്ന ഖത്തര്‍
മുഹമ്മദ് തയ്യില്‍
ആദ്യ കളിയില്‍ തോറ്റു എന്നു മാത്രമല്ല, ആദ്യമേ തോല്‍ക്കുന്ന ആതിഥേയ രാജ്യം എന്ന ചാപ്പ പുറത്ത് പതിഞ്ഞു എന്നതൊന്നും ഖത്തര്‍ എന്ന ചെറിയ രാജ്യത്തെ ഒട്ടും തളര്‍ത്തുന്നില്ല. അവരുടെ നിശ്ചയദാര്‍ഢ്യം അമീര്‍ തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ മുഖത്തെ സദാ വിരിഞ്ഞുനില്ക്കുന്ന ഉറച്ച പുഞ്ചിരിപോലെ ശക്തവും ആത്മാര്‍ഥവുമാണ്. ഈ പുഞ്ചിരികൊണ്ട് കുറച്ചൊന്നും ഗോളുകളല്ല അവര്‍ വാരിക്കൂട്ടിയത്. ലോകത്തെയും അയല്പക്കത്തെയും അതികായന്മാരെ ഞെട്ടിച്ച് അവര്‍ 22ാം ലോകകപ്പിന്റെ ആതിഥ്യാവകാശം നേടി എന്നിടത്ത് ഈ ലോകകപ്പിലെ ഗോള്‍ മഴ തുടങ്ങുന്നു. ഈ ആതിഥേയത്വം കാശ് കൊടുത്ത് ഒപ്പിക്കാന്‍ കഴിയുന്നതല്ല. കളിക്കുന്നവരും കളി അറിയുന്നവരും അതിനെ സ്നേഹിക്കുന്നവരുമായിരിക്കണം ആതിഥേയര്‍ എന്നത് അലിഖിത നിയമമാണ്. നിലവില്‍ ഖത്തര്‍ 2019 ലെ ഏഷ്യാകപ്പ് ചാംപ്യന്മാരാണ്. ഫൈനല്‍ മത്സരത്തില്‍ ജപ്പാനെ തകര്‍ത്താണ് ഖത്തര്‍ കിരീടത്തില്‍ മുത്തമിട്ടത്. മാത്രമല്ല, ലോകകപ്പിന് മുന്നോടിയായി അവസാനമായി കളിച്ച നാല് സന്നാഹ മത്സരങ്ങളിലും തകര്‍പ്പന്‍ വിജയങ്ങളാണ് ടീം നേടിയത്. അങ്ങനെ ലേലപ്പട്ടികയില്‍ കയറിക്കൂടി ഖത്തര്‍ വീണ്ടും ഗോളടിച്ചു. 2022 ലോകകപ്പിനായി ആസ്ത്രേലിയ, ജപ്പാന്, ഖത്തര്‍, ദക്ഷിണ കൊറിയ, യുനൈ റ്റഡ് സ്റ്റേറ്റ്സ് എന്നീ അഞ്ച് ബിഡുകളാണ് ഉണ്ടായിരുന്നത്.
അതിലും വിജയിച്ച് ഖത്തര്‍ ആതിഥേയത്വം ഉറപ്പിച്ചപ്പോഴേക്കും ആരോപണങ്ങളുടെ പെരുമഴ തുടങ്ങി. ഗള്‍ഫ് വിരോധികളും ഇസ്ലാമിക് രാജ്യങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരും അറബ് വിരോധികളും ഒന്നിച്ച് രംഗത്തിറങ്ങി. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ മോശം പെരുമാറ്റം, മനുഷ്യാവകാശ രേഖകളുടെ ദയനീയത, എല്‍.ജി.ബി.ടി. അംഗീകരിക്കാത്തത്, പിന്നെ ഉള്ളതും ഇല്ലാത്തതും കൂട്ടിക്കലര്‍ത്തിയും വളച്ചൊടിച്ചും ഉണ്ടാക്കിയ കുറേ പീഡന കഥകളും മറ്റുമായി പലരും ഇറങ്ങി നോക്കി. ലോകകപ്പ് നടത്തുവാന്‍ ഖത്തറിന് പ്രാപ്തിയില്ല എന്നും അമേരിക്കയിലെ പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയാണ് ഖത്തര്‍ ആതിഥേയത്വം ഒപ്പിച്ചെടുത്തത് എന്നുമെല്ലാം ബ്രിട്ടിഷ് മാധ്യമമായ സണ്‍ഡേ ടൈംസ് പുറത്തുവിട്ടു. അതൊന്നും പക്ഷേ, ഒട്ടും ഏശിയില്ല. അന്തര്‍ദേശീയ വേദികളില്‍ അമീര്‍ തമീമിന്റെ വാക്കുകളുടെ സത്യസന്ധത കേട്ടതോടെ ലോബികള്‍ക്ക് മിണ്ടാട്ടം മുട്ടി. നിങ്ങള്‍ വരൂ, ഞങ്ങള്‍ നേരിട്ട് ഉത്തരം തരാം എന്നും പറഞ്ഞ് അദ്ദേഹം പതിവു പോലെ പുഞ്ചിരിച്ചു. വേദി മാറ്റാനുള്ള മുറവിളികള്‍ മറികടന്ന് ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ ആരംഭിച്ചതോടെ തല്ക്കാലം ആ മുറവിളികള്‍ അവസാനിച്ചിരിക്കുകയാണ്.
ഖത്തറിന് ഇതൊന്നും പുത്തരിയല്ല. തൊട്ടടുത്ത അയല്‍ രാജ്യങ്ങള്‍ അന്താരാഷ്ട്ര ഭീമന്മാരുടെ പിന്തുണയോടെ ഖത്തറിനെതിരേ 2017 ല്‍ ഉപരോധം ഏര്പ്പെടുത്തിയതായിരുന്നുവല്ലോ. 2017 ജൂണ്‍ 5 മുതല്‍ ഖത്തറിനെതിരേ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ശക്തമായ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഗള്‍ഫ് മേഖലയില്‍ ഒരു യുദ്ധത്തിന്റെ പ്രതീതി തന്നെ ഉരുണ്ടുകൂടിയിരുന്നു.
അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം റദ്ദാക്കുക തുടങ്ങിയ പതിമൂന്നിന ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉപാധികളില്ലാത്ത, രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്ന ഏതു തരം ചര്‍ച്ചകള്‍ക്കും ഒരുക്കമാണെന്നാണ് ഖത്തറിന്റെ തുടക്കം മുതലുള്ള നിലപാട്. പക്ഷേ, ഉപരോധമേര്‍പ്പെടുത്തിയവര്‍ വാശിക്കാരായിരുന്നു. ഖത്തര്‍ ഇറാനുമായി ചേര്‍ന്ന് റഷ്യന്‍ ചേരിയിലേക്ക് പോയേക്കുമോ എന്ന ഭീതിയായിരുന്നു അവര്‍ക്ക്. ഖത്തര്‍ ഒന്നും മിണ്ടിയില്ല. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഖത്തറിന്റെ മുമ്പില്‍ ഇനിയും പിടിച്ചുനില്ക്കാന് വയ്യെന്നായി. അവസാനം ജി.സി.സി ഉച്ചകോടിയില്‍ ഉപരോധം പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായി. തബൂക്കിലെ അല്‍ ഉലായില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ഉപരോധ സമയത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഒരു ഉപാധിയും ഇല്ലാതെ തന്നെയായിരുന്നു ഉപരോധം പിന്‍വലിക്കപ്പെട്ടത്.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയതോടെ എല്ലാവരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. രാജ്യത്തെ മുഴുവനും ഫുട്ബോള്വല്ക്കരിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. ചെറിയ രാജ്യമാണ് എന്നതിനാല്‍ അവര്‍ക്കതിന് അനായാസം കഴിയും. അറബ് സാംസ്കാരികത എല്ലാ അണുവിലും അവിടെ പ്രകടമാണ്. എഴുത്തിലും വായനയിലും അവതരണത്തിലും പ്രകടനത്തിലും എല്ലാം അറബിക് ടച്ച് നന്നായുണ്ട്. ഫിഫയെ കൊണ്ടുവരുമ്പോള്‍ അവരുടെ സംസ്കാരത്തെയും പട്ടു കമ്പളം വിരിച്ച് സ്വീകരിക്കേണ്ടിവരും എന്ന് മുറുമുറുത്തവര്‍ അറബ് മേഖലയില്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം മറുപടിയാണ് സാംസ്കാരിക ഗ്രാമവും മറ്റു സാംസ്കാരിക ചിഹ്നങ്ങളും. ഇസ്ലാം ചോര്‍ന്നുപോകും, ഏതാനും ദിവസത്തേക്ക് ഇസ്ലാം മാറ്റിവയ്ക്കേണ്ടിവരും എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഒളിച്ചിരിക്കുകയാണ്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിലവില്‍ രാജ്യം പിന്തുടരുന്ന ദേശീയമോ മതപരമോ സാംസ്കാരികമോ ആയ ഒന്നിലും ഒരു മാറ്റവും അനുവദിക്കില്ല എന്ന നയം. ഇതിനെ പലരും ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുകയാണ് എന്ന് ആക്ഷേപിക്കുന്നുണ്ട്. സത്യത്തില്‍ ഈ കാര്യത്തിലൊന്നും പുതിയ ഒരു നയവും ഖത്തര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഖത്തറിലേക്ക് മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രത്യേക കടകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് അനുവാദമുണ്ട്. അതുകൊണ്ടാണ് ഫാന്‍ സോണിന് പുറത്ത് വിനോദസഞ്ചാരികള്‍ മദ്യപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇത് അവിടങ്ങളില്‍ എയര്‍ പോര്‍ട്ടുകളിലും മറ്റും പുകവലിക്കുന്നതു പോലെ തന്നെയാണ്. എല്ലാവര്ക്കും എല്ലായിടത്തും വലിച്ച് നടക്കാനാകില്ല. പുകവലിക്കാനുള്ള പ്രത്യേക ഏരിയകള്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. അവിടെ പോയി വലിക്കേണ്ടവര്ക്ക് വലിക്കാം. അവിവാഹിതരായ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം ഖത്തറില്‍ കുറ്റകൃത്യമായാണ് ലോകകപ്പിന് മുമ്പെ കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കരുതെന്ന് പൊതുവെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും തുടരും. ഖത്തറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇത് ലംഘിച്ചാല്‍ ജയില്‍ ശിക്ഷ ലഭിക്കാം. കൂടാതെ ആരാധകര്‍ പന്നിയിറച്ചിയോ സെക്സ് ടോയ്സോ കൊണ്ടുവരാന്‍ ശ്രമിച്ചാലും ജയില്‍ ശിക്ഷ ഉറപ്പാണ്. ഇതൊക്കെ ആ രാജ്യത്തിന്റെ നിലവിലുള്ള നിയമങ്ങള്‍ മാത്രമാണ്.
ജി.സി.സിയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍. പക്ഷേ, ഇച്ഛാശക്തിയില്‍ തങ്ങള്‍ കരുത്തരാണെന്ന് ഉപരോധകാലത്ത് ഖത്തര്‍ തെളിയിച്ചതാണ്. ഇപ്പോള്‍ ലോകകപ്പിന്റെ കാര്യത്തിലും അവരത് തെളിയിക്കുന്നു. അതിന്റെ കാരണങ്ങളായി പ്രമുഖ പത്രത്തിന്റെ നിരീക്ഷകന് നിരത്തുന്നത് അഞ്ചു കാര്യങ്ങളാണ്. ഒന്നാമതായി ഖത്തര്‍ എന്ന രാജ്യത്തിന്റെ ഭരണം ശരിയായ അര്‍ഥത്തിലുള്ള ശൂറ കൂടിയാലോചനയിലുള്ളതാണ്. കൂടിയാലോചന എന്ന വാക്ക് ഏതാണ്ട് എല്ലാ രാജ്യങ്ങളും ഉപയോഗിക്കുന്നത് തന്നെയാണ്. ആ രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് ഭരണാധികാരിയുടെ ഇംഗിതം നടപ്പില്‍ വരുത്തുകയായിരിക്കും. ഖത്തറില്‍ ഭരണഘടനാപരമായി തന്നെ അതു സാധ്യമല്ല. അതുകൊണ്ട് ഗവണ്മെന്റ് എപ്പോഴും ഒറ്റക്കെട്ടായിരിക്കും. രണ്ടാമത്തെ കാര്യം രാജ്യസ്ഥാപന കാലം മുതല്‍ ഒരേ രാഷ്ട്രീയ ലൈന്‍ പിന്തുടരുന്നു എന്നതാണ്. അതിനാല്‍ അവിടെ ശത്രുക്കള്‍ മാറുന്നില്ല. മാറുന്ന പക്ഷം ഭരണീയരെ അതിനനുസരിച്ച് മാറ്റിയെടുക്കേണ്ട സാഹചര്യമില്ല. മൂന്നാമത്തേത് ടെക്നോളജിയും നാലാമത്തേത് വിദ്യാഭ്യാസവുമാണ്. ഈ രണ്ടിന്റെയും കാര്യത്തില്‍ ഒരു വിലയും വിധേയത്വവും വേണ്ടതില്ല എന്നും ഈ ശക്തികള്‍ ഒരു രാജ്യത്തിന്റേതുമല്ല എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. അഞ്ചാമത്തേതും അവസാനത്തേതും പ്ലാനിങ്ങാണ്. ഈ ചെറിയ രാജ്യത്തിന്റെ ഓരോ അണുവിനെയും തങ്ങളുടെ വീക്ഷണങ്ങള്‍ക്കനുസരിച്ച് പ്ലാന്‍ ചെയ്ത് കൊണ്ടു വരാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കും. ഇത് തദ്ദേശീയരെ രാജ്യം എന്ന വികാരത്തില്‍ ഒതുക്കി നിർത്താന്‍ ഏറെ സഹായകമാണ് എന്നാണ് അനുഭവം.
വൈവിധ്യങ്ങളിെല ഏകത്വം
ഹോളിവുഡ് ഇതിഹാസ താരം മോര്ഗന് ഫ്രീമാനും അരയ്ക്കു താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം മാത്രം മതി ഖത്തര്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് മനസിലാക്കാന്‍. സദസ് വലിയ കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. പൊലിമയും നിറവൈവിധ്യങ്ങളും അറബ് സാംസ്കാരികതയും നിറഞ്ഞുനിന്ന കലാവിരുന്നിനിടെയാണ് മോര്ഗന് ഫ്രീമാന്‍ വേദിയിലേക്ക് വന്നത്. എതിര് ഭാഗത്തിലൂടെ ഫിഫ ഗുഡ്വില് അംബാസഡറും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത യുവാവുമായ ഗാനിം അല്‍ മുഫ്തിഹും. വിവേചന ബുദ്ധിയാലും വെറുപ്പിനാലും ലോകമാകെ പടര്‍ന്ന കറുത്ത നിഴല്‍ മായ്ക്കാന്‍ എന്താണ് വഴിയെന്ന് ഫ്രീമാന്‍ ഗാനിമിനോട് ചോദിക്കുകയാണ്. ആ ചോദ്യം ചോദിക്കാന്‍ ഫ്രീമാന്‍ ഇരിക്കുന്ന ഫ്രെയിം ഈ നൂറ്റാണ്ട് കഴിയുന്നത് വരെ ഏറ്റവും വിലകൂടിയ െഫ്രയിമായിരിക്കും. ഉടന്‍ വന്നു ഗാനിമിന്റെ മറുപടി. അത് പരിഹാരങ്ങളുടെ അവസാന വാക്കായ ഖുര്‍ആനിലെ ഒരു സൂക്തമായിരുന്നു. തീര്‍ച്ചയായും മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്പരം അറിയാനും പഠിക്കാനും അതുവഴി ഒന്നാകാനുമാണെന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒറ്റക്കൂരയാണിതെന്ന് അല്‍ മുഫ്ത അല്‍ ബൈത്തിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
നിറ കൈയടികളോടെയാണ് ഇരുവരുടെയും സംഭാഷണത്തെ ഗാലറി വരവേറ്റത്. ലോകകപ്പ് സംഘാടനത്തിന്റെ പേരില്‍ ഖത്തറിനെതിരേ വംശീയ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഉള്ള മറുപടി അതിലുണ്ടല്ലോ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 6 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 6 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 6 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 6 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 7 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 7 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 8 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 8 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 8 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 8 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 9 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 9 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 9 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 10 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 11 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 11 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 11 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 11 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 10 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 10 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 10 hours ago