HOME
DETAILS

മദ്യലഹരിയിൽ രാത്രി നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ

  
October 21, 2025 | 2:31 AM

drunk man arrested for attempting to break into kannur womens hostel

കണ്ണൂർ: നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ പിടികൂടി. ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലിസ് അറിയിച്ചു.

യുവാവ് ജീപ്പിലാണ് ഹോസ്റ്റലിന് സമീപമെത്തിയത്. ജീപ്പ് പുറത്ത് നിർത്തി, മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നത് ഹോസ്റ്റലിലെ താമസക്കാരായ ചില പെൺകുട്ടികൾ കണ്ടു. ഉടൻ തന്നെ ഇവർ വാർഡനെ വിവരമറിയിച്ചു.

സെക്യൂരിറ്റി ജീവനക്കാർ പരിശോധിക്കാൻ എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും ജീവനക്കാർ ഇയാളെ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്തെന്നും, ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് അന്വേഷിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  5 days ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  5 days ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  5 days ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  5 days ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  5 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  5 days ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  5 days ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  5 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  5 days ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  5 days ago