HOME
DETAILS

പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  
October 21, 2025 | 1:09 AM

newborn baby found abandoned near ammathottil in kochi

കൊച്ചി: പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിനെ കൊച്ചി നഗരമധ്യത്തിലെ അമ്മത്തൊട്ടിലിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ സമീപത്തെ ജനറൽ ആശുപത്രിയിലെ കാവൽക്കാരനായ കെ. വിഷ്ണുവാണ് കുഞ്ഞിനെ കണ്ടത്. അമ്മത്തൊട്ടിലിനടുത്തുള്ള പ്ലാവിന്റെ ചുവട്ടിൽ ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്.

ഇവിടെ പ്രവർത്തിച്ചിരുന്ന ഹൈടെക് അമ്മത്തൊട്ടിൽ കഴിഞ്ഞ രണ്ടുവർഷമായി അടഞ്ഞുകിടക്കുകയാണ്. ഇത് കാരണമാകാം കുഞ്ഞിനെ സമീപത്ത് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. തെരുവുനായ്ക്കൾ കൂട്ടംകൂടുന്ന ഈ മേഖലയിൽ കുഞ്ഞ് ഭാഗ്യം കൊണ്ടാണ് അപകടമില്ലാതെ രക്ഷപ്പെട്ടത്.

ഉടൻ തന്നെ കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2.6 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടിലാണ് പ്രസവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്കിൽ നിന്നും കുഞ്ഞിന് പാൽ നൽകുന്നുണ്ട്. ഗർഭാവസ്ഥയിൽ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. നിലവിൽ കുഞ്ഞ് ആശുപത്രിയിലെ എൻഐസിയുവിൽ (NICU) ചികിത്സയിലാണ്. കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറും.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലുകൾ പലയിടങ്ങളിലും പ്രവർത്തനരഹിതമാണ്. അമ്മത്തൊട്ടിലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് സിഡബ്ല്യുസി അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  11 days ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  11 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  11 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  11 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  11 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  11 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  11 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  11 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  11 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  11 days ago