HOME
DETAILS

വംശഹത്യക്ക് കുടപിടിക്കുന്നത് അവസാനിപ്പിക്കണം;സെനറ്റില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയെ തടസ്സപ്പെടുത്തി യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍

  
backup
November 02 2023 | 17:11 PM

anti-war-protesters-interrupt-antony-blinken-at-us-senate-hearing

വാഷിങ്ടണ്‍: യുഎസില്‍ സെനറ്റ് ഹിയറിങ്ങിനിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎസ് വിദേശകാര്യ സെക്രട്ടറിക്കെതിരെ പ്രതിഷേധം. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി പേര്‍ ഒന്നിച്ച് എഴുന്നേറ്റ് വെടിനിര്‍ത്തലിനായി ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു.പ്രതിഷേധത്തെത്തുടര്‍ന്ന് ഹിയറിങ് പല തവണ തടസപ്പെട്ടതിനെ തുടര്‍ന്ന് കാപിറ്റോള്‍ പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ മുറിയില്‍ നിന്നും പുറത്താക്കി.

അനുമതിയില്ലാതെ ഡിര്‍ക്‌സെന്‍ സെനറ്റ് ഓഫിസില്‍ കയറിയതിന് 12 പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. യുദ്ധ വിരുദ്ധ ഗ്രൂപ്പുകളിലെ അംഗങ്ങളാണ് സെനറ്റ് നടപടികള്‍ തടസപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പ്രതിഷേധക്കാര്‍ ഗസ്സ ഉപരോധം വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തിയിരുന്നു. ഇസ്രായേലിന് ഫണ്ട് നല്‍കുന്നത് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചിലര്‍ രക്തത്തിന്റെ പ്രതീകമായി കൈകളില്‍ ചുവന്ന നിറം പുരട്ടിയിരുന്നു.

മാനുഷിക കാര്യങ്ങളാല്‍ വെടിനിര്‍ത്തലിന്റെ സാധ്യതയെ കുറിച്ച് പരിശോധിക്കാമെന്നും യുദ്ധം അവസാനിക്കുന്നത് കാണാന്‍ നമ്മളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ബ്ലിങ്കന്‍ പറഞ്ഞു.അതേസമയം ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 കടന്നു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

Content Highlights:Anti war protesters interrupt Antony Blinken at US Senate hearing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago