HOME
DETAILS

മതേതര പൊതുബോധത്തിനെതിരേ വെല്ലുവിളികൾ ഉയരുമ്പോൾ

  
backup
November 02 2023 | 18:11 PM

when-challenges-arise-against-secular-common-sense

ഇ.കെ ദിനേശൻ

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ കേരളം എക്കാലത്തും വ്യത്യസ്തമാണ്. മറ്റ് പല സംസ്ഥാനങ്ങളും ഹിന്ദുത്വ പ്രചാരണവേലയിൽ വിഘടിത സമൂഹമായി മാറിയപ്പോഴും കേരളം വിരുദ്ധചേരിയിലാണ്. അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കേരളീയ നവോത്ഥാന മൂല്യബോധവും അതിൽനിന്ന് ശക്തിപ്രാപിച്ച രാഷ്ട്രീയവുമാണ് ആ ചരിത്രത്തിൻ്റെ ഊർജം. അതാണ് മതേതര സാമൂഹിക ബോധത്തെ ഉയർത്തിക്കൊണ്ടുവന്നത്. ഇതൊരിക്കലും ഏക ചിന്താധാരയിലൂടെയല്ല ശക്തിപ്രാപിച്ചത്. നിരവധിയായ സാമുദായികവും ജാതിപരവുമായ സ്വത്വപ്രതിസന്ധികൾ കേരളീയ രാഷ്ട്രീയമണ്ഡലത്തിൽ പല കാലത്തും ചർച്ചയായിട്ടുണ്ട്. അതിൻ്റെ തുടർച്ച ഇപ്പോഴും നടന്നുവരുന്നു.

അപ്പോഴും കേരളത്തിൻ്റെ പൊതുബോധം മതേതരമാണ്. അതുകൊണ്ടാണ് വർഗീയ വിദ്വേഷ പ്രചാരകർക്ക് കേരളത്തിൽ നിരന്തരം തോൽക്കേണ്ടിവരുന്നത്. ആ തോൽവി അവരെ അരിശംകൊള്ളിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അതിനിടയിൽ വീണുകിട്ടുന്ന ഓരോ അവസരവും വിദ്വേഷപ്രചാരകർ കൃത്യമായി ഉപയോഗിക്കാറുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി അതിനു വേണ്ടിയാണ് അവർ ഉപയോഗിച്ചത്. ഇതിനെ കേരളീയസമൂഹം തള്ളിക്കളഞ്ഞു.


എന്നാൽ ഈ വിദ്വേഷ പ്രചാരണം കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ലെന്നും അത് അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രചരിപ്പിക്കപ്പെടേണ്ടതാണെന്നും അവർ തീരുമാനിച്ചു. അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, വലതുപക്ഷത്തെ എതിർക്കുന്നവരെ ദുർബലപ്പെടുത്തുക, മറ്റൊന്ന് പരമാവധി മുസ്‌ലിം വിരുദ്ധ പൊതുബോധത്തെ വളർത്തിക്കൊണ്ടുവരിക. അതിനുവേണ്ടത് രാഷ്ട്രീയ സംവാദമല്ല വർഗീയ ധ്രുവീകരണമാണ്. അവിടെ സവർണ ഹിന്ദുത്വം സ്ലീപ്പിങ്ങ് സെല്ലായി നിന്ന് സാധാരണ ഹിന്ദുക്കളെയാണ് കളത്തിൽ ഇറക്കുന്നത്. ശബരിമല വിഷയത്തിൽ കേരളം കണ്ടത് അതാണ്. ഇതിൽ ഒന്നും ലക്ഷ്യം കാണാത്ത വിദ്വേഷ പ്രചാരകർ എറ്റവും കൂടുതൽ വെറുക്കുന്നത് മതേതര വ്യവഹാരങ്ങളെയാണ്.

ഇസ്റാഇൗൽ - ഫലസ്തീൻ വിഷയത്തിൽ ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ എടുത്ത നിലപാടിനെ ഹിന്ദുത്വശക്തികൾ എതിർക്കുന്നത് മുസ്‌ലിം വിരുദ്ധതയുടെ ഭാഗമാണ്. ഈ പശ്ചാത്തലത്തിലാണ് കളമശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ നടന്ന വിദ്വേഷ പ്രചാരണത്തിൻ്റെ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടത്.
വ്യത്യസ്ത വിശ്വാസ പ്രമാണങ്ങളിൽ ജീവിക്കുന്ന മനുഷ്യർക്ക് പരസ്പര ആശ്രിതത്വത്തിലൂടെ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അവിടെ ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിപരമായ വിശ്വാസത്തെ മാനിക്കുക എന്നതാണ്. അങ്ങനെ പരസ്പരം മനസിലാക്കി ജീവിക്കുന്ന രീതിയാണ് കേരളത്തിൻ്റെ ശക്തി.

ഈ പൊതുബോധത്തെ തകർത്താൽ മാത്രമേ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇവിടെ വളരാൻ കഴിയൂ. അതിന് സമൂഹത്തെ കൃത്യമായി വിഭജിക്കണം. ഈ വിഭജനം ഏതെങ്കിലും സ്ഥലത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല. കളമശേരിയിൽ ബോംബ് പൊട്ടിയപ്പോൾ അതിൻ്റെ പിന്നിൽ ഹമാസ് അനുകൂലികളാണെന്ന് ഉറപ്പിക്കാനുള്ള തിടുക്കം സാന്ദർഭികമാണ് എന്നാണ് ഭൂരിപക്ഷവും കരുതിയത്. എന്നാൽ കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെ ഏതൊരു അക്രമത്തിനു പിന്നിലും മുസ്‌ലിം ആയിരിക്കും എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഈ പൊതുബോധ നിർമിതി തീവ്രഹിന്ദുത്വത്തിൻ്റെ കുത്തകയാണ് എന്ന ധാരണ തിരുത്തിയിട്ടുണ്ട് ഒക്ടോബർ 29- രാവിലെ 9.30നു ശേഷമുള്ള രണ്ട് മണിക്കൂർ. അതിൽ ഹിന്ദുത്വ ഇതര വ്യക്തികളും മീഡിയകളും ഒപ്പുചാർത്തി.


2023ലെ ഗ്ലോബൽ മീഡിയ വാച്ച്ഡോഗിൻ്റെ കണക്കുപ്രകാരം മാധ്യമസ്വാതന്ത്ര്യത്തിൽ ലോകത്തെ 180- രാജ്യങ്ങളിൽ 161ാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തെ മാധ്യമങ്ങളുടെ 80 ശതമാനവും ഭരണകൂടത്തിൻ്റെ ഭാഗമാണ്. അതിലെ പ്രധാന അജൻഡ ഹിന്ദുത്വ പ്രചാരണവും മുസ്‌ലിം വിരുദ്ധതയുമാണ്. മിക്കവാറും ചർച്ചകളിൽ അത് കാണാം. ഇതൊക്കെ കേരളത്തിന് പുറത്താണ് നടക്കാറ്. ഇന്ന് അത് കേരളത്തിലും അനായാസം സംഭവിക്കുന്നു.


ഒരു വിഷയത്തിൻ്റെ അടിസ്ഥാന കാരണങ്ങളോ ചരിത്രമോ മനസിലാക്കാതെയുള്ള ചർച്ച കേൾക്കുന്നവരിൽ എന്ത് മനോഭാവമാണ് ഉണ്ടാക്കുക എന്നതിൻ്റെ ഉദാഹരണമാണ് ഹമാസിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നത്. അങ്ങനെ ഫലസ്തീനോട് ഐക്യപ്പെടുന്നവർ ഹമാസിൻ്റെ വക്താക്കളാവുന്നു. ഈ വിചാരത്തിൽ വീണുപോകുന്നത് സാധാരണ മനുഷ്യർ മാത്രമല്ല. മാധ്യമസ്ഥാപനം നടത്തുന്നവരും ഇടതുപക്ഷബോധത്തോടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ സമീപിക്കുന്നവരുമാണ്. സത്യത്തിൽ അഡ്വ. സെബാസ്റ്റ്യൻ പോളിൻ്റെയും എം.വി നികേഷ് കുമാറിൻ്റെയും തിടുക്കത്തോടെയുള്ള പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ്. എത്ര പെട്ടെന്നാണ് ചിലരെക്കുറിച്ചുള്ള മുൻവിധി തകർന്നുപോകുന്നത്.

ഇത്തരം ചിന്താ പരിസരം ഉൽപ്പാദിപ്പിക്കുന്നതിൽ മുസ്‌ലിം വിരുദ്ധതയുടെ പ്രചാരണത്തിന് വലിയ പങ്കുണ്ട്. അതൊരു മുൻവിധിയുടെ ഭാഗം കൂടിയാണ്.അതുകൊണ്ടാണ് കളമശേരി സംഭവത്തിൽ ഡൊമനിക്ക് മാർട്ടിൻ സ്വയം കുറ്റം ഏറ്റെടുത്തിട്ടും അയാളെ ഭീകരവാദി എന്ന് അത്തരക്കാർ വിളിക്കാത്തത്.
അതേസമയം, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശം രാജ്യത്തെ മുഴുവൻ മാധ്യമങ്ങൾക്കും പ്രചരിപ്പിക്കാൻ പാകത്തിലായിരുന്നു. ഒരു മന്ത്രി ഇത്തരം ഘട്ടത്തിൽ പാലിക്കേണ്ട ഔചിത്യം ഉണ്ടാവാത്തതിൻ്റെ കാരണം, കേരളത്തിലെ മതേതരഘടനയെ തകർക്കുക എന്നതു തന്നെയാണ്. ഇതിൻ്റെ ഭാഗമായി നിയമ സംവിധാനങ്ങളും ആദ്യസമയത്ത് നടത്തിയ ഇടപെടൽ സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന പൊതുബോധത്തിൻ്റെ ഭാഗം തന്നെയാണ്.

അതുകൊണ്ടാണ് താടിയും തൊപ്പിയും വെച്ചവരിലേക്ക് പെട്ടെന്ന് തന്നെ അന്വേഷണം വ്യാപിച്ചത്. അത് മുൻകരുതലിൻ്റെ ഭാഗമാണെങ്കിലും എന്തുകൊണ്ട് മുസ്‌ലിം വിഭാഗങ്ങൾ മാത്രം വിചാരണ ചെയ്യപ്പെടുന്നത് എന്ന ചോദ്യം ആ വിഭാഗം മാത്രം ഉയർത്തേണ്ടതല്ല.കേരളത്തിൻ്റെ സഹിഷ്ണുതക്ക് ഏൽക്കുന്ന ഏത് പരുക്കും ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കളമശേരി സംഭവത്തെ തുടർന്ന് കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു ബി.ജെ.പി അനുകൂലികളുടെ നിലപാട്.

എന്നാൽ ന്യൂസ് 18നും എ.എൻ.െഎയും നടത്തിയ ശ്രമത്തിൻ്റെ ഉദ്ദേശ്യം എന്താണ്? കേരളത്തെ എങ്ങനെയെങ്കിലും സംഘർഷദേശമായി മാറ്റുക. അതിൽ ഒരു ഭാഗത്ത് മുസ്‌ലിം ജനവിഭാഗവും മറുഭാഗത്തെ മറ്റു മുഴുവൻ വിഭാഗങ്ങളും. പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരികൾ ആയിരിക്കണം. ഇത്തരം ശ്രമത്തിൻ്റെ ഭാഗമായിരുന്നു കേരള സ്റ്റോറി പോലുള്ള സിനിമകൾ. അത്തരം വ്യാജ നിർമിതികൾ എത്രമാത്രം അപകടമാണ് പൊതുസമൂഹത്തിൽ ഉണ്ടാക്കുക എന്നതിൻ്റെ തെളിവാണ് കളമശേരി സംഭവം നടന്ന ആദ്യ രണ്ട് മണിക്കൂറിൽ കണ്ടത്. ഇതിൻ്റെ അനന്തരഫലം കൂടി കേരളീയ സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്.


ഒരു മിശ്രിത സമൂഹത്തിൻ്റെ സമാധാന ജീവിതത്തിന് പരസ്പരം വിശ്വാസം അത്യാവശ്യമാണ്. അവിടെ ദേശം, മതം, ജാതി, ഭാഷ തുടങ്ങിയവയെ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. സ്വയം ഉപേക്ഷിച്ചാലും അത് നമ്മെ പിന്തുടരും. പിന്നെയുള്ള വഴി അവ നിലനിർത്തി ജീവിക്കുക എന്നതാണ്. അത്തരം ജീവിതം ഇന്ത്യയിലെ ദലിതുകളെയും മുസ്‌ലിംകളെയും സംബന്ധിച്ച് ദിനംപ്രതി ചോദ്യചിഹ്നമാവുകയാണ്.

ഹിന്ദുത്വത്തിൻ്റെ സവർണതയാണ് ദലിത് സ്വത്വത്തെ കൊല ചെയ്യുന്നതെങ്കിൽ മുസ്‌ലിം നേരിടുന്നത് തങ്ങളുടെ സ്വാതന്ത്ര്യത്തെ തന്നെയാണ്. ഇന്ത്യക്കാരൻ എന്ന ദേശബോധം പാരമ്പര്യമായി വിനിമയം ചെയ്യുമ്പോഴും അപരത്വത്തിൻ്റെ സമ്മർദമാണ് ഭരണകൂടം അടിച്ചേൽപ്പിക്കുന്നത്. എന്നാൽ കേരളം അത്തരം വിവേചനത്തെ തിരിച്ചറിയുകയും മിശ്രിത സമൂഹമായി ജീവിക്കാനും കഴിയുന്ന മണ്ണാണ്. അതിനെ തകർക്കാനുള്ള അവസരമായി ദുഷ്ടശക്തികൾക്ക് കിട്ടിയ അവസരമായിരുന്നു ഒക്ടോബർ 29.


കേരളത്തിൻ്റെ അകത്ത് പൊട്ടിത്തെറിക്കാൻ പാകപ്പെട്ട വിദ്വേഷത്തിൻ്റെ ആഴവും പരപ്പും കളമശേരി സംഭവം കാണിച്ചുതന്നു. ഇനി എന്താണ് മതേതര വിശ്വാസികൾക്ക് ചെയ്യാനുള്ളത്. സാധാരണ ജീവിതത്തിൽ പരസ്പരം അലിഞ്ഞു ചേർന്നുജീവിക്കുക. ഓരോ വ്യക്തിയും തങ്ങളുടേതായ സ്വത്വത്തിൽ നിന്നുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇഴുകിച്ചേർന്ന് പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.

Content Highlights:When challenges arise against secular common sense



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago