ക്ലാസ്സിനിടെ ഭീകരൻ എന്ന് വിളിച്ച കർണാടക പ്രഫസർക്ക് വയറുനിറച്ചുകൊടുത്ത് മുസ്‌ലിം വിദ്യാർഥി; വിഡിയോ വൈറൽ
മണിപ്പാൽ: ക്ലാസ്സിനിടെ ഭീകരൻ എന്ന് വിശേഷിപ്പിച്ച മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എം.ഐ.ടി)യിലെ അധ്യാപകന് വയറുനിറച്ചുകൊടുക്കുന്ന മുസ്ലിം വിദ്യാർഥിയുടെ വിഡിയോ വൈറൽ. കഴിഞ്ഞ ശനിയാഴ്ചയാണ് പതിവ് ക്ലാസിനിടെ അധ്യാപകൻ വിദ്യാർഥിയെ അവഹേളിച്ചത്.
തുടർന്ന് വിദ്യാർഥി ഇതിനെ ചോദ്യംചെയ്യുന്നതിന്റെയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥി അധ്യാപകനോട് പ്രതികരിക്കുന്നതിന്റെയും അധ്യാപകൻ രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. വിദ്യാർഥിയുടെയും അധ്യാപകന്റെയും പേരു വിവരങ്ങൾ വ്യക്തമല്ല.
സംഭവം തമാശയെന്ന നിലയ്ക്കാണ് ആദ്യം എടുത്തതെന്നായിരുന്നു അധ്യാകൻ പറഞ്ഞത്. എന്നാൽ ഇതിനോട് വിദ്യാർഥി ശക്തമായി പ്രതികരിച്ചു. ഇതൊന്നും തമാശയല്ല. എന്റെ മത സ്വത്വം ചൂണ്ടിക്കാട്ടിയല്ല തമാശ പറയേണ്ടത്, അതും ഇത്തരമൊരു രീതിയിൽ- വിദ്യാർഥി പറഞ്ഞു.
ഇതോടെ രംഗം ശാന്തമാക്കാൻ ശ്രമിച്ച അധ്യാപകൻ വിദ്യാർഥി എനിക്ക് മകനെ പോലെയാണെന്ന് പറഞ്ഞു.
ഇതിനും വിദ്യാർഥി വിട്ടുകൊടുത്തില്ല. അല്ല, ഇതൊന്നും തമാശയല്ല. നവംബർ 26ലെ മുംബൈ ആക്രമണം ഒരു തമാശയല്ല. ഇസ്ലാമിക ഭീകരതയെന്നത് തമാശയല്ല. ഒരു മുസ്ലിം എന്ന നിലയ്ക്ക് ഇന്ത്യയിൽ ഇത് എന്നും കേൾക്കേണ്ടിവരുന്നതും തമാശയല്ല- വിദ്യാർഥി പ്രതികരിച്ചു.
വീണ്ടും മോനെ എന്നു വളിച്ച് അഭിസംബോധനചെയ്യാൻ അധ്യാപകൻ ശ്രമിച്ചപ്പോഴും വിദ്യാർഥി ഇടപെട്ടു. നിങ്ങൾ നിങ്ങളുടെ മകനെ ഭീകരൻ എന്നാണോ വിളിക്കാറ്? നിങ്ങളൊരു അധ്യാപകനാണ്. എന്റെ ഈ സഹപാഠികൾക്ക് മുമ്പിൽ വച്ചെല്ലാം നിങ്ങൾക്ക് എങ്ങിനെയാണ് എന്നെ അങ്ങിനെ വിളിക്കാൻ തോന്നിയത്. ഇങ്ങനെയാണ് പിതാവെങ്കിൽ അദ്ദേഹമൊരു പിതാവല്ല- വിദ്യാർഥി പറഞ്ഞു.
സംഭവം വിവാദമായതോടെ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി സ്ഥാപനം അറിയിച്ചു. അധ്യാപകന്റെ നടപടി തീർത്തും അപലപനീയമാണെന്നും എല്ലാ മതങ്ങളും ഒരുപോലെയാണെന്ന വിശ്വാസമാണ് സ്ഥാപനത്തിനുള്ളതെന്നും എം.ഐടി ഡയറക്ടർ എസ്.പി കർ പറഞ്ഞു. വിദ്യാർഥിക്ക് കൗൺസിലിങ് നൽകിവരികയാണെന്നും കോളജിൽനിന്ന് അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
Manipal Uni Muslim student calls out prof over Islamophobia
A Professor in a class room in India calling a Muslim student ‘terrorist’ - This is what it has been to be a minority in India! pic.twitter.com/EjE7uFbsSi
— Ashok Swain (@ashoswai) November 27, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."