HOME
DETAILS

ഇസ്‌റാഈലുമായി സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹറൈന്‍; സ്ഥാനപതിയെ തിരിച്ചു വിളിച്ചു

  
backup
November 03 2023 | 04:11 AM

bahrain-suspends-economic-ties-with-israel-recalls-ambassador-parliament-says

ഇസ്‌റാഈലുമായി സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹറൈന്‍; സ്ഥാനപതിയെ തിരിച്ചു വിളിച്ചു

മനാമ: ഫലസ്തീനു മേല്‍ ഇസ്‌റാഈല്‍ ആക്രമണം ഏകപക്ഷീയമായി തുടരുന്നതില്‍ പ്രതിഷേധിച്ച് ബന്ധം വിച്ഛേദിച്ച രാജ്യങ്ങളില്‍ ബഹറൈനും. ഇസ്‌റാഈലിലെ തങ്ങളുടെ സ്ഥാനപതിയെ രാജ്യം തിരിച്ചുവിളിച്ചു. ബഹ്‌റൈനിലെ ഇസ്‌റാഈല്‍ അംബാസഡര്‍ രാജ്യം വിട്ടതായും ബഹ്‌റൈന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചു.

ഇസ്‌റാലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈന്‍ താല്‍ക്കാലികമായി വിഛേദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്‍സല്‍ട്ടേറ്റിവ് പാര്‍ലമെന്ററി ബോഡിയാണ് ഇക്കാര്യം പുറത്തു വിട്ടത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്‌റാഈല്‍ ഗസ്സയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങള്‍ക്കുനേരെ തുടരുന്ന സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി.

ഫലസ്തീനിയന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഇസ്‌റാഈല്‍ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്‌കളങ്കരുമായ ജനതയുടെ ജീവന്‍ സംരക്ഷിക്കാനായി കൂടുതല്‍ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാന്‍ പ്രേരിപ്പിക്കുന്നതായും പാര്‍ലമെന്റ് ചൂണ്ടിക്കാട്ടി. അതേ സമയം സര്‍ക്കാറിന്റെ ഔദ്യോഗി പ്രസ്താവനയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നില്ല.

അതേ സമയം, ബഹറൈനുമായുള്ള ബന്ധം സുസ്ഥിരമാണെന്നാണ് ഇസ്‌റാഈലിന്റെ പ്രതികരണം. നേരത്തെ ജോര്‍ദാനും തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ചിരുന്നു. ബോളീവിയയും ചിലിയും ഇതേ നിലപാടുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹറൈന്‍, സുഡാന്‍, മൊറോക്കോ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയും സാമ്പത്തിക, സൈനിക സഹകരണങ്ങള്‍ അധികരിപ്പിക്കുകയും ചെയ്തിരുന്നു.
അബ്രഹാം ഉടമ്പടികള്‍ എന്നറിയപ്പെടുന്ന ആ കരാറുകള്‍ അമേരിക്ക ശക്തമായി പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ സമാധാനപരമായ മിഡില്‍ ഈസ്റ്റിലേക്കുള്ള ചുവടുകളായി അവയെ രൂപപ്പെടുത്തുകയും ചെയ്തു.
പതിറ്റാണ്ടുകളായുള്ള ഫലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം പരിഹരിക്കാതെ, സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളുമായി കരാറുകള്‍ ഉണ്ടാക്കുന്നുവെന്ന കടുത്ത വിമര്‍ശനം ഇതിന് നേരെ ഉയര്‍ന്നിരുന്നു. സ്വച്ഛാതിപധ്യ അധിനിവേശ രാജ്യവുമായി ഇത്തരം പ്രമാണങ്ങള്‍ ഉണ്ടാക്കുക വഴി പൊതുജനാഭിപ്രായം അവഗണിക്കുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  16 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago