എം.ബി.എ പഠനം; ഐ.ഐ.എം മാത്രമല്ല പരിഹാരം; ഏറ്റവും കൂടുതല്‍ പ്ലേസ്‌മെന്റ് സാധ്യതകളുള്ള ഐ.ഐ.എം ഇതര ബിസിനസ് സ്‌കൂളുകള്‍ പരിചയപ്പെടാം
എം.ബി.എ പഠനം; ഐ.ഐ.എം മാത്രമല്ല പരിഹാരം; ഏറ്റവും കൂടുതല്‍ പ്ലേസ്‌മെന്റ് സാധ്യതകളുള്ള ഐ.ഐ.എം ഇതര ബിസിനസ് സ്‌കൂളുകള്‍ പരിചയപ്പെടാം
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള പഠന കോഴ്‌സുകളിലൊന്നാണ് എം.ബി.എ. ഇന്ത്യയിലടക്കം വമ്പന്‍ ഡിമാന്റുള്ള കോഴ്‌സുകളാണിത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നേരിട്ട് നടത്തുന്ന ഐ.ഐ.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) സ്ഥാപനങ്ങളാണ് എം.ബി.എ കോഴ്‌സുകള്‍ക്ക് പേരുകേട്ടവ. ഉയര്‍ന്ന ജോലി സാധ്യതയും പഠനത്തിന് ശേഷമുള്ള പ്ലേസ്‌മെന്റ് സാധ്യതകളുമാണ് ഐ.ഐ.എമ്മുകളെ പ്രശസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിവര്‍ഷം ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഐ.ഐ.എമ്മുകളില്‍ പ്രവേശനം നേടുന്നതിനായി പരീക്ഷയെഴുതി കാത്തിരിക്കുന്നത്.
എന്നാല്‍ ഐ.ഐ.എം മാത്രമല്ല, ഇന്ത്യയിലെ തന്നെ മറ്റ് ബിസിനസ് സ്‌കൂളുകളും എം.ബി.എ കോഴ്‌സുകള്‍ക്ക് പേരുകേട്ടവയാണ്. അത്തരത്തില്‍ ഉയര്‍ന്ന പ്ലേസ്‌മെന്റ് ഗ്യാരന്റിയുള്ള മികച്ച അഞ്ച് ഐ.ഐ.എം ഇതര സ്ഥാപനങ്ങളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഇന്ത്യ ടുഡേ നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
- എഫ്.എം.എസ്, ഡല്‍ഹി
തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എഫ്.എം.എസ്) ആണ് നമ്മുടെ ലിസ്റ്റില്‍ ആദ്യമുള്ളത്. പഠന മികവിന്റെയും ജോലി സാധ്യതകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളാണ് എഫ്.എം.എസ്. 1954ല്‍ സ്ഥാപിതമായ ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ കോളജുകളില്‍ ഒന്നാണിത്. - എക്‌സ്.എല്‍.ആര്‍.ഐ
മുന്‍പ് സേവിയര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ജംഷഡ്പൂരിലെ സേവിയര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആണ് ലിസ്റ്റില്‍ രണ്ടാമത്. 1949ലാണ് സ്ഥാപിച്ചത്. AICTE അപ്രൂവ് ചെയ്ത ഈ സ്ഥാപനം NBA, AMBA, AACSB എന്നിവയുടെ അക്രഡിഷനും ലഭിച്ച സ്ഥാപനമാണിത്. - ഐ.ഐ.എഫ്.ടി
1963ല്‍ സ്ഥാപിതമായ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് ആണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. ഇന്ത്യയിലെ തന്നെ ഉയര്‍ന്ന ജോലി സാധ്യതകള്‍ മുന്നോട്ട് വെക്കുന്ന ഓട്ടോണമസ് ബിസിനസ് സ്‌കൂള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപിതമായത്.
- ഐ.എസ്.ബി, ഹൈദരാബാദ്
2001ല്‍ സ്ഥാപിതമായ പ്രൈവറ്റ് ബിസിനസ് സ്‌കൂളാണ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്. AACSB അക്രഡിഷനുള്ള ഈ സ്ഥാപനം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എം.ബി.എ കോഴ്‌സുകളാണ് പ്രധാനം ചെയ്യുന്നത്. പ്ലേസ്‌മെന്റിന്റെ കാര്യത്തിലും വമ്പന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. - ഡി.എം.എസ്, ഐ.ഐ.ടി ഡല്‍ഹി
ഐ.ഐ.ടിക്ക് ഡല്‍ഹിക്ക് കീഴിലുള്ള ബിസിനസ് സ്‌കൂളാണിത്. 1993 ലാണ് ഇവിടെ മാനേജ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് എം.ബി.എ കോഴ്‌സുകള്‍ തുടങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇന്ത്യയിലെ മികച്ച ബിസിനസ് സ്‌കൂളുകളുടെ ലിസ്റ്റിലേക്ക് സ്ഥാപനം മാറുകയും ചെയ്തു.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."