സി.പി.എമ്മുമായി ലീഗ് ഫലസ്തീന് ഐക്യദാര്‍ഢ്യ വേദി പങ്കിടുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് പി.എം.എ സലാം
സി.പി.എമ്മുമായി ലീഗ് ഫലസ്തീന് ഐക്യദാര്‍ഢ്യ വേദി പങ്കിടുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് പി.എം.എ സലാം
കോഴിക്കോട്: സി.പി.എമ്മുമായി ഫലസ്തീന് ഐക്യദാര്‍ഢ്യ വേദി പങ്കിടുന്ന കാര്യം മുസ്ലിം ലിംഗ് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കഴിഞ്ഞ ദിവസം ഫലസ്തീന് ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീന് വിഷയം മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലല്ലോ എന്ന് ചോദിച്ച അദ്ദേഹം ഇത് മനഃസാക്ഷിയുള്ള ആരേയും ബാധിക്കുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വേദിയല്ലല്ലോ പങ്കിടുന്നത്. ഒരു പൊതുകാര്യത്തിന് വേണ്ടിയല്ലേ അദ്ദേഹം പറഞ്ഞു. എന്നാല്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് ഫലസ്തീന് ഐക്യദാര്‍ഢ്യറാലിയില്‍ സിപിഎം ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ഇതിനു പിന്നാലെ ലീഗ് നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടു. ഇടി മുഹമ്മദ് ബഷീറിന്റെ സമീപനം ശ്ലാഘനീയമാണെന്ന് സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."