വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍.ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മാണം തടയുന്നത് രാജ്യദ്രോഹമാണെന്നും ഇത് സമരം അല്ല സമരത്തിന് പകരം ഉള്ള മറ്റ് എന്തോ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയെക്കുറിച്ച് നിര്‍മാണ കമ്പനിയായ വിസില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ നടക്കുന്നു. കാലാവസ്ഥ വ്യതിയാനം കേരള തീരത്തെയും ബാധിച്ചു. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോര്‍ട്ട് വരണം എന്നാണ് ആഗ്രഹം. പോര്‍ട്ട് വരണം എന്ന് കേരളം ഒന്നിച്ചു ആഗ്രഹിച്ചതാണ്. നിര്‍മാണം പകുതി കഴിയുമ്പോള്‍ നിര്‍ത്തി വയ്ക്കണം എന്ന് പറയാന്‍ രാജ്യത്തിന് കഴിയില്ല. സംസ്ഥാനത് ഇതിലും വലിയ തടസം നീക്കിയിട്ടുണ്ട്. ഗെയില്‍ പദ്ധതിക്ക് എതിരെ റോഡില്‍ മുസല്ല ഇട്ട് നമസ്‌കരിച്ചു. എന്നിട്ടും പദ്ധതി നടപ്പാക്കി. ഒരു സര്‍ക്കാരിന് താഴാവുന്നതിന് പരിധി ഉണ്ട്. അതിനപ്പുറം പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. എല്‍.ഡി.എഫ് സര്‍ക്കാരിനും കഴിയില്ല.ഒരു മന്ത്രിക്കും എം.എല്‍.എയ്ക്കും വീട്ടില്‍ കൊണ്ടുപോകാന്‍ അല്ല പദ്ധതി. കോടതി പറഞ്ഞ പോലെ ഒരു മിനിട്ട് കൊണ്ട് ചെയ്യാം. പക്ഷെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. പദ്ധതി എന്തായാലും വരും. ഇത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. കുറച്ച് ആളുകള്‍ വിചാരിച്ചാല്‍ നാടിന്റെ വികസനം തടസപ്പെടുമെങ്കില്‍ ഇവിടെ സര്‍ക്കാര്‍ ഒന്നും വേണ്ടല്ലോ. കുറച്ച് ആളുകളും പത്ത് ഗുണ്ടകളും മതിയല്ലോ. സമരം ചെയ്യുന്നവര്‍ തന്നെ ആണ് ആദ്യം പച്ചക്കൊടി കാട്ടിയത്. വികസനകാര്യത്തില്‍ നിന്ന് പിന്നോട്ട് അടിച്ചാല്‍ സംസ്ഥാനം ആകും പിന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."