ഗസ്സക്ക് വേണ്ടിയുള്ള സഊദിയുടെ ജനകീയ ഫണ്ടിലേക്ക് പണം ഒഴുകുന്നു; ഓരോ സെക്കന്‍ഡിലും വരുന്നത് നൂറുകണക്കിന് റിയാലുകള്‍; കാണാം അത്ഭുതം
ഗസ്സക്ക് വേണ്ടിയുള്ള സഊദിയുടെ ജനകീയ ഫണ്ടിലേക്ക് പണം ഒഴുകുന്നു; ഓരോ സെക്കന്‍ഡിലും വരുന്നത് നൂറുകണക്കിന് റിയാലുകള്‍; കാണാം അത്ഭുതം
റിയാദ്: ഇസ്‌റാഈല്‍ ഏകപക്ഷീയ ആക്രമണത്തില്‍ സകലതും നഷ്ടമായ ഫലസ്തീന്‍ ജനതയ്ക്ക് സഹായമെത്തിക്കാനുള്ള സഊദിയുടെ ആഹ്വാനം ഏറ്റെടുത്ത് ലോകം. ഗസ്സയിലേക്ക് സഹായം നല്‍കാന്‍ സഊദി അറേബ്യ പ്രഖ്യാപിച്ച പൊതുഫണ്ടിലേക്ക് നൂറുകണക്കിന് റിയാലുകളാണ് ഓരോ നിമിഷവും എത്തുന്നത്. കാംപയിന്‍ ഒരു ദിവസം പിന്നിടാനിരിക്കേ 334 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഫണ്ടിലേക്കെത്തിയിട്ടുള്ളത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് 30 മില്യന്‍ റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 20 മില്യന്‍ റിയാലും സംഭാവന നല്‍കിയാണ് കാംപയിന് തുടക്കമിട്ടത്.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സാഹം പ്ലാറ്റ്‌ഫോം വഴിയാണ് ജനകീയ സംഭാവ കാംപയിന്‍ ആരംഭിച്ചത്. വന്‍ പിന്തുണയാണ് കാംപയിന് ലഭിക്കുന്നത്. കാംപയിന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭാവന 11 കോടി റിയാല്‍ കവിഞ്ഞു.
അല്‍ റാജ്ഹി ബാങ്കിന്റെ SA5580000504608018899998 എന്ന അക്കൌണ്ട് വഴിയോ മൊബൈലില്‍ ടെക്സ്റ്റ് മെസേജ് വഴിയോ വെബ്‌സൈറ്റ് വഴിയോ സംഭാവന നല്‍കാന്‍ സാധിക്കും. മൊബൈലില്‍ നിന്ന് 5565 എന്ന നമ്പറിലേക്ക് വാചക സന്ദേശം വഴിയാണ് സംഭാവന നല്‍കാന്‍ സാധിക്കുക. 10 റിയാല്‍ സംഭാവന ചെയ്യാന്‍ നമ്പര്‍ 1, 20 റിയാല്‍ സംഭാവന ചെയ്യാന്‍ നമ്പര്‍ 2, 30 റിയാല്‍ സംഭാവന ചെയ്യാന്‍ നമ്പര്‍ 3 എന്നിങ്ങനെ ടൈപ്പ് ചെയ്താല്‍ മതിയാകും. സാഹം ksa റിലീഫ് എന്ന സൈറ്റ് വഴിയും എളുപ്പത്തില്‍ സംഭാവന ചെയ്യാന്‍ സാധിക്കും.
The Public Relief Campaign for Palestinian People in Gaza
More than 145 million Saudi Riyals (39 M USD) have been raised in short time for Gaza in Saudi Arabia.
— زماں (@Delhiite_) November 2, 2023
Sahem Platform - The Public Relief Campaign for Palestinian People in Gaza https://t.co/y0ayJV26Cv pic.twitter.com/Br0a4eoxZp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."