ഷാർജ പുസ്തക മേളയിൽ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരാഞ്ജലിയായി 'പൂർത്തിയാകാത്ത കഥകൾ'
ഷാർജ : ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ആറാം നമ്പർ ഹാളിൽ ചെന്നാൽ ഉള്ള് നീറ്റുന്ന അക്ഷരങ്ങൾ കാണാം. ഗാസയിൽ കൊല്ലപ്പെട്ടവരുടെ പേരുകളാണ് അത്. സ്വപ്നങ്ങളും,പ്രതീക്ഷകളും ബാക്കിയാക്കിയ 7000 ത്തോളം പേരുകൾ പോസ്റ്ററിൽ ഉണ്ടെന്നും മരണസംഖ്യ ദിനം പ്രതി വർധിക്കുന്നതിനാൽ അവ പൂർത്തിയാകാത്തതാണെന്നും പ്രസാധക സ്ഥാപനമായ ഉഹിബുക് പബ്ലിഷിങ് പ്രധിനിധി പറഞ്ഞു. "പൂർത്തിയാകാത്ത കഥകൾ" എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
ഒരു കുടുംബത്തിലെ 80 പേരോളം ബോംബാക്രമണത്തിൽ തുടച്ചുനീക്കപ്പെട്ടതായി ഈ പട്ടിക വെളിപ്പെടുത്തുന്നു. ഹൃദയസ്പർശിയായ ഈ നാമങ്ങൾ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരാഞ്ജലിയാണ്. പുസ്തക മേളയിലെ ഹാൾ നമ്പർ 6 ലെ സ്റ്റാൾ നമ്പർ എൽ 17 ലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഈ പട്ടിക പൂർത്തിയാക്കാൻ ഒരാഴ്ചയെടുത്തുവെന്ന് ഉഹിബുക് പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പങ്കാളി മൊസ് അൻഷാ പറഞ്ഞു. മാനുഷിക വിപത്തു തടയാൻ സമയം അതിക്രമിച്ചിരിക്കുന്നു. പലസ്തീൻ ജനത വംശഹത്യയുടെ ഗുരുതരമായ അപകടത്തിലാണ്. നടപടിക്കുള്ള സമയമാണിത്. വിനാശകരമായ നടപടി തടയാൻ ഇപ്പോൾ പ്രവർത്തിക്കണം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 9,000-ത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: 'Unfinished Stories' Tribute to Gaza War Victims at Sharjah Book Fair
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."