സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സില്‍ പഠിക്കാം; പ്രധാനപ്പെട്ട നാല് ഫ്രഞ്ച് പ്രോഗ്രാമുകള്‍ പരിചയപ്പെടാം
സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സില്‍ പഠിക്കാം; പ്രധാനപ്പെട്ട നാല് ഫ്രഞ്ച് പ്രോഗ്രാമുകള്‍ പരിചയപ്പെടാം
വിദേശ പഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 2023 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുമെന്നാണ് ഫ്രാന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വരും നാളുകളില്‍ വമ്പിച്ച സാധ്യതകളാണ് ഫ്രാന്‍സില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
ഏതൊരു വിദേശ രാജ്യത്തേക്ക് പഠനത്തിനായി ചെല്ലുമ്പോഴും വിദ്യാര്‍ഥികളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രതിസന്ധിയാണ് സാമ്പത്തികം. പക്ഷെ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും ഫ്രഞ്ച് യൂണിവേഴ്‌സിറ്റികള്‍ നടപ്പിലാക്കുന്നുണ്ട്. അത്തരത്തില്‍ ചില സ്‌കോളര്‍ഷിപ്പ് പദ്ധതികളെ നമുക്കൊന്ന് പരിചയപ്പെടാം..
എറാസ്മസ് +
അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പഠനത്തിനായി സഹായിക്കുന്ന യൂറോപ്യന്‍ യൂണിയന് കീഴിലുള്ള പദ്ധതിയാണിത്. അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ എറാസ്സ് മുണ്ടസ് ജോയിന്റ് മാസ്‌റ്റേഴ്‌സിന് കീഴില്‍ നല്‍കി വരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തേക്കാണ് ആനുകൂല്യം നല്‍കുക. എറാസ്മസ് പദ്ധതിയുമായി സഹകരിക്കുന്ന രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഫ്രാന്‍സിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സംയുക്ത മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് erasmus mundus
സന്ദര്‍ശിക്കുക.
ദി ചാര്‍പക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം
ഇന്ത്യയിലെ ഫ്രഞ്ച് എംബസി മുഖാന്തിരം നടത്തപ്പെടുന്ന ഫ്രാന്‍സ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ബാച്ചിലര്‍, മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി നാല് തരം ഫണ്ടിങ്ങുകളാണ് നിലവിലുള്ളത്.
ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാം, മാസ്റ്റേഴ്‌സ് പ്രോഗ്രാം, റിസര്‍ച്ച് ഇന്റേണ്‍ഷിപ്പുകള്‍, എക്‌സ്‌ചേഞ്ച് പ്രോഗ്രാം എന്നിവയില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
https://www.inde.campusfrance.org/charpak-scholarships
ഈഫല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം ഓഫ് എക്‌സലന്‍സ്
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഫ്രഞ്ച് സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. 30 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിയമം, എകണോമിക്‌സ്, മാനേജ്‌മെന്റ്, എഞ്ചിനീയറിങ്, പൊളിടിക്‌സ് എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍, പി.എച്ച്.ഡി പഠനത്തിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
https://www.campusfrance.org/en/france-excellence-eiffel-scholarship-program
ദി ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ്
ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളില്‍ മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. എട്ട് മുതല്‍ പത്ത് മാസം വരെയാണ് കോഴ്‌സുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുക.
https://frenchculture.org/frenchcultures/fulbright-international-grants-and-programs
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FHMwGM3O0759bymv0j74Ht..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."