ജ്ഞാന്‍വ്യാപി മസ്ജിദ് വളപ്പിലെ സര്‍വേ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ ജ്ഞാന്‍വ്യാപി മസ്ജിദ് വളപ്പില്‍ സര്‍വേ നടത്താനുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ലഭിച്ച കീഴ്ക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.
വരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രത്തോടു ചേര്‍ന്നുള്ള പള്ളി ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളില്‍ നിര്‍മിച്ചതാണോ എന്ന് എന്നു പരിശോധിക്കാനായിരുന്നു സര്‍വേ. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വരാണസി കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. മുഗുളന്മാര് ക്ഷേത്രാവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പള്ളി പണിതു എന്നായിരുന്നു ആരോപണം.
ജസ്റ്റിസ് പ്രകാശ് പാഡിയയുടെ സിംഗിള്‍ ബെഞ്ചാണ് വരാണസി കോടതി ഉത്തരവ് സ്റ്റേ ചെയതത്. വരാണസി കോടതിയുടെ ഉത്തരവിനെതിരേ യു.പി സുന്നി വഖ്ഫ് ബോര്‍ഡും ഗ്യാന്‍വ്യാപി മസ്ജിദ് ട്രസ്റ്റുമാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
വരാണസി കോടതിയില്‍ 1991 ലും ക്ഷേത്ര ട്രസ്റ്റ് കേസ് നല്‍കിയിരുന്നു. 1664 ല്‍ മുഗുള്‍ ചക്രവര്‍ത്തി ഔറംഗസീബ് ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളില്‍ പള്ളി നിര്‍മിച്ചെന്നാണ് ഹരജിക്കാന് വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."