നേത്രദാനം ജീവ കാരുണ്യമെന്ന് എം.ബി രാജേഷ് എം.പി
പാലക്കാട്: മനുഷ്യന് സൃഷ്ടിച്ച വേര്തിരിവുകള്പ്പുറം മാനവിക സന്ദേശം ഉള്‍ക്കൊള്ളുന്ന ജീവ കാരുണ്യ പ്രവര്‍ത്തനമാണ് നേത്രദാനമെന്നും മരണത്തിന ശേഷം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ പ്രവര്‍ത്തനമാണ് അതെന്നും എം.ബി. രാജേഷ് എം.പി പറഞ്ഞു. പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബ്ബ് ആന്‍ഡ് ലൈബ്രറി കെട്ടിടത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ അന്ധത നിവാരണ സമിതി, ആരോഗ്യ കേരളം, അഹല്യ കണ്ണാശുപത്രി, അഹല്യ നേത്ര ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക റിലേഷന്‍സ് വകുപ്പ് , പുതുശ്ശേരി ജനസേവന ചാരിറ്റബിള്‍ സൊസൈറ്റി, പുതുശ്ശേരി കൈലാസ് നഗര്‍ റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന 31 ാമത് ദേശീയ നേത്ര പക്ഷാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത അധ്യക്ഷയായി. ഡോ. കെ.ജി. സുമിത്ര മുഖ്യ പ്രഭാഷണം നടത്തി. രാവിലെ പാലക്കാട് ഗവ. പോളിടെക്നിക്ക് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബിജുമോളുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ ഡി.എം.ഒയുടെ നേതൃത്തിലുള്ള ആരോഗ്യ വകുപ്പുദ്യോഗസ്ഥന്മാര്‍ , പൊതുജനങ്ങള്‍ നടത്തിയ വാദ്യഘോഷങ്ങളോടെ നടത്തിയ ഘോഷയാത്ര റൂറല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.വിപിന്‍ദാസ് ഫ്ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."