സി.പി.എമ്മിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല
സി.പി.എമ്മിന്റെ ഫലസ്തീന് ഐക്യാദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല
കോഴിക്കോട്: സി.പി.എമ്മിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ മുസ് ലിം ലീഗ് പങ്കെടുക്കില്ല. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതൃത്വം അറിയിച്ചു.
റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കളും വിലയിരുത്തി. സി.പി.എം ക്ഷണത്തിന് നന്ദിയെന്നും സി.പി.എം ഫലസ്തീന് വിഷയത്തില്‍ ഒപ്പം നില്‍ക്കുന്നതിന് നന്ദിയെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചതായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഫോണിലൂടെയാണ് ക്ഷണം ലഭിച്ചത്. പങ്കെടുക്കണമോ എന്ന കാര്യത്തില്‍ കോഴിക്കോട് നടക്കുന്ന മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനയില്‍ തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."