'കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ ഇടപെടല്‍ വേണം' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴല്‍പ്പണ കേസുകളില്‍ അടക്കം സര്‍ക്കാര്‍ ബി.ജെ.പി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ പരാതിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.
2021 ജൂണ്‍ 10നാണ് കത്ത് കൈമാറിയത്. സര്‍ക്കാറും ഗവര്‍ണറും തമ്മിലെ പോരിനിടെയാണ് കത്ത് പുറത്തുവരുന്നത്. അതേസമയം ലഭിച്ച പരാതികള്‍ സര്‍ക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്.
രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാണ് കത്തിലെ ആവശ്യം. അനുവദിക്കപ്പെട്ടതില്‍ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ രാജ്ഭവന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."