കശ്മിര് ഫയല്‍സിനെതിരായ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സംവിധായകന്
ന്യൂഡല്‍ഹി: ഒട്ടും നിലവാരമില്ലാത്ത, പ്രത്യേക പ്രചാരണം ലക്ഷ്യംവെച്ചുള്ള സംസ്കാരശൂന്യമായ സിനിമയാണ് 'കശ്മിര് ഫയല്‍സ്' എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇസ്രാഈല്‍ സംവിധായകന് നാദവ് ലാപിഡ്. തനിക്കും സഹ ജൂറി അംഗങ്ങള്‍ക്കും വ്യക്തമായി ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞത്. വള്‍ഗര്‍- പ്രൊപഗാണ്ട മൂവി എന്നത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. അത്രയും മികവുറ്റ ചലച്ചിത്ര മേളയില്‍ ആ സിനിമയ്ക്ക് ഒരു സ്ഥാനവുമില്ല- ലാപിഡ് പറഞ്ഞു.
എന്നാല്‍, കശ്മിരി പണ്ഡിറ്റ് സമൂഹത്തെയോ ദുരിതം അനുഭവിക്കുന്നവരെയോ അപമാനിക്കുകയല്ല തന്റെ ലക്ഷ്യമെന്നും പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. സിനിമയെ കുറിച്ചുള്ള തന്റെ മാത്രം നിരീക്ഷണമല്ല ഇതെന്നും ജൂറിയുടെ പൊതു അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിവാദ സിനിമ ഉള്‍പ്പെടുത്തിയതിനെതിരേയാണ് ജൂറി തലവനും സംവിധായകനുമായ നാദവ് ലാപിഡ് സംസാരിച്ചിരുന്നത്. ലാപിഡ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ ഇന്ത്യയോട് ക്ഷമാപണം നടത്തി ഇസ്രാഈല്‍ അംബാസഡര്‍ ട്വിറ്ററില്‍ കുറിപ്പെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."