HOME
DETAILS

കിടപ്പാടം

  
backup
November 04 2023 | 18:11 PM

home

അസിത ബാവ

അവള്‍ ആയിഷ ജന്ന. മരിച്ചു വീണുകിടക്കുന്നവര്‍ക്കിടയില്‍ പേറ്റുനോവെടുത്ത് ഉന്തിയ വയറും താങ്ങിപ്പിടിച്ച് ഒരഭയസ്ഥാനം തേടിത്തുടങ്ങിയിട്ട് നേരം കുറെയായി. ചുറ്റും തകര്‍ന്ന കെട്ടിടങ്ങളും ചോരയുറ്റി വീഴുന്ന മനുഷ്യരും പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും... തലയ്ക്കു മീതെ ബോംബേറും ഷെല്ലാക്രമണങ്ങളും മിസൈലുകളും... ഇനി കരയുദ്ധം ആരംഭിക്കാനിരിക്കുന്നു.


എങ്ങോട്ടാണ് പോകേണ്ടത്? കുഞ്ഞനിയന്മാര്‍ ഷെല്ലാക്രമണങ്ങളില്‍ മരിച്ചുകഴിഞ്ഞു. അഭയാര്‍ഥി ക്യാംപുകളിലും ആതുരാലയങ്ങളില്‍ പോലും മിസൈലുകളും ബോംബുകളും വര്‍ഷിച്ചു നിരപരാധികളായ, അവശരായ ജനങ്ങളെപ്പോലുംകൊന്നുകൊണ്ടിരിക്കുന്നു.


ആസ്ത്മ രോഗിയായ വൃദ്ധനായ വാപ്പ മരണത്തോട് മല്ലടിച്ച് വിശ്രമിക്കാന്‍ പോലും സ്ഥലമില്ലാതെ, ഭക്ഷണമില്ലാതെ കൊടുംചൂടത്ത് ഉയരുന്ന പൊടിപടലങ്ങള്‍ക്കിടയില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ഒരുതുള്ളി വെള്ളമോ ഭക്ഷണമോ മരുന്നോ ലഭിക്കാതെ.... റൊട്ടിപോലും കഴിച്ചിട്ട് ദിവസങ്ങളായി. ദാഹിച്ചു തൊണ്ട വരളുന്നു. ഭക്ഷണവും വെള്ളവും മരുന്നുപോലും തങ്ങള്‍ക്ക് നിഷേധിച്ചു കഴിഞ്ഞിരിക്കുന്നു.
അടിവയറിലൂടെ ഉയര്‍ന്നുവരുന്ന വേദന അവളെ നിശ്ചലയാക്കി. കാലുകള്‍ തളരുന്നു. വേദന സഹിക്കാനുള്ള ആരോഗ്യം ശരീരത്തിനില്ല. യാ, ഇലാഹീ...
ഒരടി മുന്നോട്ടുവയ്യ... തക്ബീര്‍ മുഴങ്ങുന്നുണ്ട്. എങ്ങും കാലറ്റു പോയവരും കൈയറ്റവരും. എന്നിട്ടും മറ്റുള്ളവരെ സഹായിക്കാനായി ഓടുന്ന കാഴ്ചകള്‍... കണ്ണീരുവറ്റിയ ബാല്യങ്ങള്‍ തേങ്ങിക്കരഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും എവിടേക്കെന്നറിയാതെ ഓടുന്നു. പൊടിപടലങ്ങളും ബോംബേറുകളും വെടിയൊച്ചകളുമാണ് ചുറ്റും. എന്നും പിഞ്ചുകുഞ്ഞുങ്ങളടക്കം അനേകമാളുകള്‍ മരിച്ചുവീഴുന്നു.


അന്തരീക്ഷം നിറയെ ചതഞ്ഞരഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധവും വെടിക്കോപ്പുകളുടെ ദുഷിച്ച പുകയും...
വാപ്പയെ നോക്കാന്‍ ആരുമില്ല. വേദനകൊണ്ട് ജന്ന പുളഞ്ഞു. കാലുകള്‍ നീങ്ങുന്നില്ല. അടിവയറില്‍ നിന്നാരംഭിച്ച വേദന അവളുടെ സിരകളെപ്പോലും തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. നാവും തൊണ്ടയും ഒട്ടിപ്പിടിച്ചിരിക്കുന്നു. ഒരുതുള്ളി വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍...
തകര്‍ന്നുവീണ കെട്ടിടത്തിന്റെ മറവിലേക്ക് ജന്ന പതിയെ നീങ്ങി. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പൊടിഞ്ഞു പൊടിപിടിച്ച മണല്‍. ശീതീകരിച്ച റൂമില്ല, ചുറ്റും പരിചരണത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ആശ്വസിപ്പിക്കാന്‍ ഉറ്റവരോ ഉടയവരോ ഇല്ല.


സ്‌ട്രോബറിയും സിട്രസും ഈന്തപ്പഴവും ഒലിവും തിങ്ങിവളര്‍ന്നിരുന്ന, പൂക്കളുടെ നറുമണം ഒഴുകിപ്പടര്‍ന്നിരുന്ന, തെന്നലില്‍ സുഗന്ധം ഒഴുകിയിരുന്ന, രണ്ടുമാസം മാത്രം നീണ്ടുനിന്ന സിദ്ദീഖി സുന്ദരനുമായുള്ള മനോഹരമായ ദാമ്പത്യം. നിലാവിനെ പ്രണയിച്ചിരുന്നവര്‍. റുമ്മാന്‍ പഴത്തോപ്പുകള്‍കൊണ്ടു മൂടിയ ചെറിയൊരു വീടും വിശപ്പടക്കാന്‍ ചെറിയ പച്ചക്കറിത്തോട്ടവും സ്വന്തമായി ഉണ്ടായിരുന്നവര്‍.
പൊടുന്നനെ ഒരുദിവസം താമസിച്ച വീടും സ്ഥലവും മറ്റൊരാള്‍ കൈയേറി തെരുവിലേക്ക് ഇറക്കിവിട്ടു. പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുന്ന, ഏറെ പരിശുദ്ധമായ ഖുദ്‌സിലൊന്നു പോയി നിസ്‌കരിക്കാനോ, ഉള്ളുതുറന്നൊന്നു പ്രാര്‍ഥിക്കാന്‍ പോലും സമ്മതമില്ല. മണിയറയിലെ മുല്ലപ്പൂക്കള്‍ കരിയുന്നതിനു മുമ്പ്...കലുഷിത ഭൂമിയില്‍ സമാധാനം പടര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, നെട്ടോട്ടങ്ങള്‍ക്കിടയില്‍ സിദ്ദീഖിയും ജീവന്‍വെടിഞ്ഞു. സഹിക്കാന്‍ കഴിയാത്ത വേദനകള്‍ക്കിടയിലും അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു.


യാ സിദ്ദീഖീ...
നമ്മുടെ പൂക്കാലം സമാഗതമായിരിക്കുന്നു. പൂത്തുതളിര്‍ത്തു നമുക്കിനി പ്രണയിക്കാം. നിന്റെ നയനങ്ങളെ ഞാന്‍ കാണുന്നുണ്ട്. നിന്റെ ശബ്ദമെന്റെ ചെവികളിലുണ്ട്. നീ ഏല്‍പ്പിച്ച നിന്റെ ഹൃദയം എന്റെ ഹൃദയത്തില്‍ ഞാന്‍ ചേര്‍ത്തുവച്ചു പ്രിയനേ! ജന്നയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ചേതനയേറ്റവരില്‍ വിരിയുന്ന ശഹീദിന്റെ മൊഞ്ചുള്ള പുഞ്ചിരി. റൈഹാനിലെ സുഗന്ധം അവിടെയെങ്ങും പരന്നു.
ആ യുദ്ധഭൂമിയില്‍ ചിരിക്കാന്‍ മറന്ന വിശപ്പിന്റെ മുറവിളി കരയുന്ന ബാല്യങ്ങള്‍ക്കിടയിലേക്ക്. ചോരത്തുള്ളികളുറ്റിവീണു ചുവന്നുകൊണ്ടിരിക്കുന്ന ഇടത്തിലേക്ക്... വിമോചനം സ്വപ്‌നംകണ്ട് കണ്ണുകളടച്ചു ഉറക്കെക്കരഞ്ഞുകൊണ്ട് അനാരോഗ്യം തളര്‍ത്തിയ ജന്നയുടെ അന്ത്യശ്വാസത്തോടൊപ്പം ഇത്തിരിപ്പോന്ന ഒരു ചോരപ്പൈതല്‍ കൂടി ആ ഭൂമിയിലേക്ക് ഇറങ്ങിവന്നു.
കുടിയേറ്റക്കാര്‍ക്ക് കിടപ്പാടമൊരുക്കിക്കൊടുത്തതിന്റെ പേരില്‍ അഭയാര്‍ഥി ക്യാംപില്‍ അടിമകളായി മാറേണ്ടി വന്നവര്‍ക്ക് ഐക്യപ്പെട്ട്, ചുരുട്ടിപ്പിടിച്ച ആ കുഞ്ഞുകൈകള്‍ മേലോട്ടുയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago