ഇതെന്ത് ക്രിക്കറ്റ്? ചോദ്യവുമായി കാണികള്‍. ഡി.ആര്‍.എസ് സിസ്റ്റം വിശദീകരിക്കുന്ന തെരുവ് ക്രിക്കറ്റ് വിഡിയോ വൈറലാക്കി അശ്വിനും (വിഡിയോ കാണാം)
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഒരു കളി മാത്രമല്ല, ഇന്ത്യയില്‍ ഒരു വികാരമാണ്. അത് തെരുവ് ക്രിക്കറ്റായാലും ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതായാലും. ഏറ്റവും മികച്ച രീതിയില്‍ കളികള്‍ ആഘോഷിക്കാന്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഇഷ്ട ഗെയിമിലെ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തെ (ഡി.ആര്‍.എസ്) കുറിച്ചുള്ള ഒരു തെരുവ് ക്രിക്കറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. വിഡിയോ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഉള്‍പ്പെടെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
വിഡിയോയില്‍ പന്തായി ഒരു ചെറിയ കുട്ടി അഭിനയിക്കുന്നു. ബൗളര്‍ ഡെലിവെറി ചെയ്യുമ്പോള്‍ നീങ്ങുന്ന 'കുട്ടിപ്പന്ത് ' ബാറ്റിലേക്ക് ഓടിക്കയറി എല്‍.ബി.ഡബ്ല്യു പോലെ തോന്നിക്കുന്ന തരത്തില്‍ കൂട്ടിയിടിക്കുന്നു. ഒപ്പം, അമ്പയര്‍ ഔട്ട് സിഗ്‌നല്‍ നല്‍കുന്നു. തീരുമാനത്തെക്കുറിച്ച് ബോധ്യപ്പെടാത്ത ബാറ്റര്‍ ഡി.ആര്‍.എസ് ആവശ്യപ്പെടുന്നു. ചെറിയ കുട്ടി എല്‍.ബി.ഡബ്ല്യൂവിന്റെ ഘട്ടംഘട്ടമായുള്ള ശരിയായ പ്രകടനം നല്‍കുന്നു. പശ്ചാത്തലത്തില്‍, ഒഫീഷ്യല്‍ ഗെയിമുകളിലെന്നപോലെ, 'ബാറ്റ് ഉള്‍പ്പെട്ടിട്ടില്ല... ലൈനിലും വിക്കറ്റ് തട്ടലിലും ആഘാതം' എന്ന് നമുക്ക് കേള്‍ക്കാം. ഹൗസാറ്റ്!
എല്ലാവരേയും പോലെ, ആര്‍ അശ്വിനും ചിരി നിയന്ത്രിക്കാനായില്ല. 'ഹഹഹ' എന്ന് കുറിച്ച് കയ്യടി ഇമോജികളോടെയാണ് അശ്വിന്റെ ട്വീറ്റ്. നിരവധി പേരാണ് വിഡിയോ കണ്ട് അഭിപ്രായം പങ്കുവച്ചത്.
What kind of cricket is this ? DRSb pic.twitter.com/D08zTbuGtQ
— Godman Chikna (@Madan_Chikna) November 30, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."