HOME
DETAILS

മലക്കംമറിഞ്ഞ് മുഖ്യമന്ത്രി; ന്യൂനപക്ഷ പരിഗണന ജനസംഖ്യാടിസ്ഥാനത്തില്‍ തന്നെ

  
backup
September 12 2021 | 04:09 AM

%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%82%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ന്യൂനപക്ഷങ്ങളെയും പരിഗണിക്കുക ജനസംഖ്യ അടിസ്ഥാനത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫിസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യവെയാണ് അപ്പീല്‍ പോകുമെന്ന മുന്‍നിലപാടില്‍ നിന്ന് മുഖ്യമന്ത്രി മലക്കംമറിഞ്ഞത്.
സച്ചാര്‍-പാലോളി കമ്മിറ്റിയെ പൂര്‍ണമായും അട്ടിമറിക്കുന്ന പ്രഖ്യാപനമാണ് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയില്‍ നിന്ന് ഇന്നലെ ഉണ്ടായത്. മുസ്‌ലിം വിഭാഗത്തിന് മാത്രമുള്ള സ്‌കോളര്‍ഷിപ്പുകളെല്ലാം, ന്യൂനപക്ഷം എന്ന ലേബലില്‍ വീതിച്ചു നല്‍കുന്നതിനെതിരെ മുസ്‌ലിം സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ തെല്ലും ഗൗനിക്കാതെയാണ് മുഖ്യമന്ത്രിയുടെ നയംമാറ്റം. ന്യൂനപക്ഷ വിഭാഗങ്ങളെ ജനസംഖ്യ അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിന് ബജറ്റ് വിഹിതത്തിന് പുറമെ 6.2 കോടി രൂപ അധികം അനുവദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.


നേരത്തെയുണ്ടായിരുന്ന 80:20 അനുപാതം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 15നാണ് 59 ശതമാനമാക്കി സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുന്നതടക്കം മുസ്‌ലിം സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം.


കേസില്‍ വാദം നടക്കവേ, രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയതിനാലാണ് ദൗര്‍ഭാഗ്യകരമായ വിധി ഉണ്ടായത്. അതുകൊണ്ടുതന്നെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി നിയമസഭയിലും പ്രഖ്യാപിച്ചിരുന്നു. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷാ വിജ്ഞാപനം കഴിഞ്ഞദിവസം തിരുത്തി ഉത്തരവിറക്കിയിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ് അപേക്ഷയിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഫീസ് റീ ഇംബേഴ്‌സ്‌മെന്റ് പദ്ധതികളുടേയും വിജ്ഞാപനമാണ് ജനസംഖ്യാനുപാതികമായി പുതുക്കി നിശ്ചയിച്ചത്. ഒരാഴ്ച മുമ്പ് എ.പി.ജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, മദര്‍ തെരേസ സ്‌കോളര്‍ഷിപ്, ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്, കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്കുള്ള സ്‌കോളര്‍ഷിപ്, ഐ.ടി.ഐകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫീ റീ ഇംബേഴ്‌സ്‌മെന്റ് പദ്ധതി എന്നിവയുടെ അപേക്ഷയും തിരുത്തി വിജ്ഞാപനമിറക്കിയിരുന്നു. ചടങ്ങില്‍ അഡ്വ. വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മദ്രസ ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ഗഫൂര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, പ്രൊഫ. പി.ഒ.ജെ ലബ്ബ, ഡോ. ഹുസൈന്‍ മടവൂര്‍, എന്‍.ഹരിദാസ് ബോദ്, ഫാ. മാത്യൂസ് വാഴക്കുന്നന്‍, ഫാ. ജോര്‍ജ് ചരുവിള കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago