കുവൈത്തിൽ വ്യാപക പരിശോധന; ശ്രദ്ധിച്ചില്ലെങ്കിൽ 'പിടിവീഴും', ഒരാഴ്ചക്കിടെ 23,500-ൽ അതികം ട്രാഫിക് നിയമലംഘനങ്ങൾ
കുവൈത്ത്: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ഒക്ടോബർ 28 മുതൽ ഒരാഴ്ച നടത്തിയ കർശന പരിശോധനകളിൽ 23,500-ൽ അതികം ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട കണക്കുകളാണിത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
79 നിയമലംഘകരെ പ്രോസിക്യൂഷന് കൈമാറി. ഇതിൽ 25 പേർ പ്രായപൂർത്തിയാകാത്തവരാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് ഇവരെ പിടികൂടിയത്. മറ്റ് 54 പേർ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയവരാണ്. ഇതിന് പുറമെ 120 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. 78 പിടികിട്ടാപ്പുള്ളികൾ, 12 താമസനിയമലംഘകർ എന്നിവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Extensive testing in Kuwait; Over 23,500 traffic violations in a week
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."