HOME
DETAILS

ക​ഴി​ഞ്ഞു​വോ, ആ ​ നീ​ല​ക്കൊ​ടു​വേ​ലി​ക്കാ​ലം

  
backup
December 04 2022 | 06:12 AM

45634563-4

പു​സ്ത​ക​പ്പാ​ത
വി.​ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്

 

ടി.​പി രാ​ജീ​വ​ന്‍ ഇ​പ്പോ​ള്‍ ന​മു​ക്കൊ​പ്പ​മി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്റെ അ​വ​സാ​ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് നീ​ല​ക്കൊ​ടു​വേ​ലി (പ്ര​സാ​ധ​നം: ഡി.​സി ബു​ക്ക്‌​സ്). ഭൂ​ത​ത്തി​ലേ​ക്കും വ​ര്‍ത്ത​മാ​ന​ത്തി​ലേ​ക്കും ഭാ​വി​യി​ലേ​ക്കും ഒ​രേ​പോ​ലെ സ​ഞ്ച​രി​ക്കു​ന്ന ഇൗ ​സ​മാ​ഹാ​ര​ത്തി​ലെ ക​വി​ത​ക​ള്‍ വാ​യി​ക്കു​മ്പോ​ള്‍ ഭൂ​മി വി​ട്ടു​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ക​യാ​യി​രു​ന്നോ ക​വി​യെ​ന്ന് ഏ​തു വാ​യ​ന​ക്കാ​ര​നും ഇ​ന്ന് തീ​ര്‍ച്ച​യാ​യും സം​ശ​യി​ക്കും. ഒ​പ്പം ത​ന്റെ ക​വി​ത​ക​ള്‍ കൊ​ണ്ട്, സ​ര്‍ഗാ​ത്മ​ക​ത​കൊ​ണ്ട് രോ​ഗ​ങ്ങ​ളു​മാ​യി പൊ​രു​തി അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​വും ഈ ​ക​വി അ​വ​സാ​ന നാ​ളു​ക​ളി​ല്‍ ന​ട​ത്തി​യ​തി​നു​ള്ള തെ​ളി​വു​ക​ളും ക​ണ്ടെ​ത്തും. ഈ ​ര​ണ്ട് ഭാ​വ​ങ്ങ​ളും ഒ​രേ​പോ​ലെ സ​മ​ന്വ​യി​ച്ച ക​വി​ത​ക​ളാ​ണ് ഈ ​താ​ളു​ക​ളി​ലു​ള്ള​ത്.

‘ഞാ​ന്‍ മ​രി​ച്ചി​ട്ടി​ല്ല’
ക​രി​യി​ല​ക​ള്‍ക്കി​ട​യി​ല്‍ നി​ന്നു
ഒ​രു കൊ​ച്ചു​കി​ളി​യു​ടെ നി​ഴ​ല്‍
ചാ​ടി​ച്ചാ​ടി വ​ന്നു.
തൊ​ടി​യി​ലെ ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ള്‍ ത​ളി​ര്‍ത്തു
തോ​ടു​ക​ള്‍, കു​ള​ങ്ങ​ള്‍ നി​റ​ഞ്ഞു വ​ന്നു
(ഒ​രു തെ​റ്റി​ന്റെ ക​വി​ത)

ഈ ​ജീ​വി​ത പ്ര​തീ​ക്ഷ എ​ക്കാ​ല​ത്തും വച്ചു​പു​ല​ര്‍ത്തി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു രാ​ജീ​വ​ന്‍. അ​വ​സാ​ന നാ​ളു​ക​ളി​ലും അ​ത​ദ്ദേ​ഹം കൈ​വി​ട്ടി​ല്ല.
‘ആ​രാ​ധ​ക​ന്‍’ എ​ന്ന ക​വി​ത ഇ​ങ്ങ​നെ തു​ട​ങ്ങു​ന്നു.

ഇ​ന്ന​ലെ അ​യാ​ള്‍
എ​ന്നെ കാ​ണാ​ന്‍ വ​ന്നു.
പ​ക​ലാ​യി​രു​ന്നോ രാ​ത്രി​യാ​യി​രു​ന്നോ
ആ​രെ​ങ്കി​ലും കൂ​ടെ​യു​ണ്ടാ​യി​രു​ന്നോ
എ​ന്നൊ​ന്നും അ​റി​യി​ല്ല
ഇ​ന്ന​ലെ അ​യാ​ള്‍ വ​ന്നി​രു​ന്നു
എ​ന്നു മാ​ത്രം അ​റി​യാം.
അ​യാ​ള്‍ ആ​രാ​ണെ​ന്നു​ള്ള എ​ന്റെ
ജി​ജ്ഞാ​സ
ഇ​പ്പോ​ഴേ ന​ഷ്ട​പ്പെ​ടു​ത്തേ​ണ്ടെ​ന്നും
നേ​രി​ട്ടു കാ​ണു​മ്പോ​ള്‍
എ​നി​ക്കൊ​രു ‘അ​ത്ഭു​ത​മാ​ക​ട്ടെ’യെ​ന്നും
ക​രു​തി​യാ​വ​ണം
ഒ​ര​ട​യാ​ള​വും അ​വ​ശേ​ഷി​പ്പി​ക്കാ​തെ
അ​യാ​ള്‍ തി​രി​ച്ചു പോ​യ​ത്:

ഒ​രു മ​നു​ഷ്യ​ന്റെ ഭൗ​തി​ക​ത​യെ മ​ര​ണം ഇ​ല്ലാ​താ​ക്കു​ന്നു. എ​ന്നാ​ല്‍ അ​ട​യാ​ള​ങ്ങ​ള്‍ തീ​ര്‍ച്ച​യാ​യും അ​വ​ശേ​ഷി​ക്കു​ന്നു. പ​ക്ഷേ ഇ​ട​ക്കി​ടെ​യു​ള്ള സ​ന്ദ​ര്‍ശ​ന​ങ്ങ​ളി​ല്‍ മ​ര​ണം അ​ട​യാ​ള​ങ്ങ​ളൊ​ന്നും അ​വ​ശേ​ഷി​ക്കാ​തെ വ​ഴു​തു​ക​യും ഒ​രു ദി​വ​സം കൃ​ത്യ​മാ​യി വ​രി​ക​യും ചെ​യ്യു​ന്നു. മ​ര​ണ​ത്തി​ന്റെ സ്വ​ഭാ​വ​മ​താ​ണ​ല്ലോ. മ​നു​ഷ്യ ജീ​വി​ത​ത്തി​ന്റെ യ​ഥാ​ര്‍ഥ ആ​രാ​ധ​ക​ന്‍, എ​ന്നേ​ക്കു​മാ​യി ന​മ്മെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​യാ​ള്‍ മ​ര​ണ​മ​ല്ലാ​തെ മ​റ്റാ​രു​മ​ല്ലെ​ന്ന യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക് ഈ ​വ​രി​ക​ള്‍ ന​മ്മെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു.
‘നീ​ല​ക്കൊ​ടു​വേ​ലി’ എ​ന്ന ശീ​ര്‍ഷ​ക ക​വി​ത​യു​ടെ തു​ട​ക്കം ഇ​ങ്ങ​നെ:

എ​ന്റെ മു​ത്ത​ശ്ശ​ന്റെ മു​ത്ത​ശ്ശ​ന്റെ മു​ത്ത​ശ്ശ​ന്റെ
അ​ങ്ങ​നെ​യൊ​രു​പാ​ടു മു​ത്ത​ശ്ശ​ന്‍മാ​ര്‍ക്ക​പ്പു​റ​മു​ള്ള
മു​ത്ത​ശ്ശ​നെ​പ്പ​റ്റി​യോ​ര്‍ക്കു​മ്പോ​ള്‍
എ​ന്റെ ക​ണ്ണു​നി​റ​യും.
ക​വി​ത ഇ​ങ്ങ​നെ അ​വ​സാ​നി​ക്കു​ന്നു:
എ​ന്റെ പേ​ര​ക്കു​ട്ടി​യു​ടെ
പേ​ര​ക്കു​ട്ടി​യു​ടെ പേ​ര​ക്കു​ട്ടി​യു​ടെ
എ​ത്രാ​മെ​ത്തേ​തെ​ന്ന​റി​യാ​ത്ത
പേ​ര​ക്കു​ട്ടി​യെ​പ്പ​റ്റി ഓ​ര്‍ക്കു​മ്പോ​ഴും
എ​ന്റെ ക​ണ്ണു നി​റ​യും:
ജീ​വി​ച്ച വ​ര്‍ഷ​ങ്ങ​ള്‍
വ​ള​യ​ങ്ങ​ളാ​യ്
ഉ​ട​ലി​ല​ണി​ഞ്ഞ്
മു​റ്റ​ത്തു നി​ല്‍ക്കു​ന്ന
ഈ​ന്തു​മ​ര​ത്തി​ന്റെ നി​റു​ക​യി​ല്‍
ഒ​ളി​ച്ചു പാ​ര്‍ക്കു​ന്ന
ചെ​മ്പോ​ത്തു യു​വാ​വും യു​വ​തി​യും
കൂ​ട്ടി​ല്‍ ര​ഹ​സ്യ​മാ​യ് സൂ​ക്ഷി​ക്കു​ന്ന
നീ​ല​ക്കൊ​ടു​വേ​ലി
ആ ​പേ​ര​ക്കു​ട്ടി​ക്ക് കാ​ണാ​ന്‍
ക​ഴി​യി​ല്ല​ല്ലോ എ​ന്നോ​ര്‍ത്ത്.

നീ​ല​ക്കൊ​ടു​വേ​ലി ദി​വ്യ ഔ​ഷ​ധ​മാ​ണെ​ന്നും അ​മ​ര​ത്വം ന​ല്‍കു​മെ​ന്നു​മു​ള്ള നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ വി​ശ്വാ​സ​ത്തെ ഉ​പ​ജീ​വി​ച്ച് എ​ഴു​ത​പ്പെ​ട്ട ഈ ​ക​വി​ത ത​നി​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​തെ​പോ​യ പ​ല ത​ല​മു​റ​ക​ള്‍ പി​ന്‍പു​ള്ള മു​ത്ത​ച്ഛ​ന്‍മാ​രു​ടെ പ​ര​മ്പ​ര​യി​ലേ​ക്കും ത​നി​ക്കൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത പേ​ര​ക്കു​ട്ടി​ക​ളു​ടെ പ​ര​മ്പ​ര​യി​ലേ​ക്കും ഒ​രേ​പോ​ലെ നീ​ങ്ങു​ന്നു. ജീ​വി​ത​ത്തി​ന്റെ ര​ണ്ട​റ്റ​ങ്ങ​ളെ അ​തി​ന്റെ എ​ല്ലാ സ​ങ്കീ​ര്‍ണ്ണ​ത​ക​ളോ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ക​വി​ത വാ​യ​ന​ക്കാ​ര​ന് പ​ക്ഷേ സു​താ​ര്യ​മാ​യ അ​നു​ഭ​വം പ​ക​രു​ന്നു. അ​വി​ടെ സ​ങ്കീ​ര്‍ണ്ണ​ത​ക​ളെ​ല്ലാം മാ​റിനി​ല്‍ക്കു​ന്നു. ഇ​തു ത​ന്നെ​യാ​ണ് ക​വി​ത​യി​ലും നോ​വ​ലി​ലും ലേ​ഖ​ന​ങ്ങ​ളി​ലും കോ​ള​ങ്ങ​ളി​ലും സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ലും വി​വ​ര്‍ത്ത​ന​ത്തി​ലു​മെ​ല്ലാം രാ​ജീ​വ​ന്‍ പി​ന്തു​ട​ര്‍ന്ന വ​ഴി. വാ​യ​ന​ക്കാ​ര​നെ ക്ലേ​ശി​പ്പി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​ന​ല്ല രാ​ജീ​വ​ന്‍. കൂ​ടു​ത​ല്‍ സു​താ​ര്യ​ത​യി​ലേ​ക്ക് ഒ​രാ​ളെ ന​യി​ക്കാ​ന്‍ പ്രാ​പ്തി​യു​ള്ള സ​ര്‍ഗ​ഭാ​വ​ന​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു. അ​ടി​ത്ത​ട്ട് വ​രെ തെ​ളി​ഞ്ഞു കാ​ണു​ന്ന ‘ല​ഗൂ​ണ്‍’ പാ​ത​ക​ളെ​യാ​ണ് ഈ ​എ​ഴു​ത്തു​കാ​ര​ന്‍ തു​ട​ക്കം മു​ത​ലേ ആ​വി​ഷ്‌​ക്ക​രി​ച്ചു പോ​ന്നി​ട്ടു​ള്ള​ത്.
നീ​ല​ക്കൊ​ടു​വേ​ലി​യെ​ക്കു​റി​ച്ച് പു​സ്ത​ക​ത്തി​ന്റെ അ​വ​താ​രി​ക​യി​ല്‍ പി. ​രാ​മ​ന്‍ എ​ഴു​തു​ന്നു:


'വീ​റി​ന്റെ​യും വി​മ​ത​ത്വ​ത്തി​ന്റെ​യും ഒ​ളി​പ്പോ​രി​ന്റെ​യും മു​ന്‍കാ​ല ക​ള​ങ്ങ​ളി​ലേ​ക്ക​ല്ല, വി​ഷാ​ദ​ച്ഛ​വി പു​ര​ണ്ട ജീ​വി​ത​കാ​മ​ന​യു​ടെ ക​ള​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​പു​തി​യ ക​വി​ത​ക​ളി​ല്‍ എ​ല്ലാ​മെ​ല്ലാം സാ​ന്നി​ദ്ധ്യ​പ്പെ​ടു​ന്ന​ത്. ഒ​രേ​സ​മ​യം പൗ​രാ​ണി​ക​ത​യോ​ടെ​യും ന​വീ​ന​ത​യോ​ടെ​യും വെ​ളി​പ്പെ​ടു​ന്ന ആ ​കാ​മ​ന​യും കൂ​ടെ​ക്ക​ല​ര്‍ന്ന വി​ഷാ​ദ​വും ഏ​റ്റ​വും സു​ന്ദ​ര​മാ​യി ആ​വി​ഷ്‌​ക്ക​രി​ക്ക​പ്പെ​ട്ട ക​വി​ത​യാ​ണ് നീ​ല​ക്കൊ​ടു​വേ​ലി. നി​റ​യു​ന്ന ക​ണ്ണോ​ടെ​യു​ള്ള ഒ​രു മു​ന്‍നോ​ട്ട​വും പി​ന്‍നോ​ട്ട​വു​മാ​ണാ ക​വി​ത. നി​റ​ക​ണ്ണു​കൊ​ണ്ട് ഭൂ​ത​ഭാ​വി​ക​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന ക​വി​ത. ഈ ​നി​റ​ക​ണ്‍ നോ​ട്ട​ങ്ങ​ള്‍ രാ​ജീ​വ് ക​വി​ത​ക്ക് പു​തി​യ അ​ഴ​ക് സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു. ജീ​വി​ത​കാ​മ​ന​യു​ടെ പ​ര​മോ​ന്ന​തി​യാ​ണ് നീ​ല​ക്കൊ​ടു​വേ​ലി, കേ​ര​ളീ​യ​മാ​യ ചി​ഹ്നം. പാ​തി​ര​ക്ക് നൂ​ല്‍ബ​ന്ധ​മി​ല്ലാ​തെ ഇ​റ​ങ്ങി​ച്ചെ​ന്നാ​ല്‍ മാ​ത്ര​മേ അ​ത് കൈ​വ​ശ​മാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നൊ​രു സ​ങ്ക​ല്‍പം കേ​ട്ടി​ട്ടു​ണ്ട് (പു​ലാ​ക്കാ​ട്ടു ര​വീ​ന്ദ്ര​ന്‍ നീ​ല​ക്കൊ​ടു​വേ​ലി എ​ന്ന ക​വി​ത​യി​ല്‍ ആ ​സ​ങ്ക​ല്‍പം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്). ഇ​രു​മ്പി​നെ പൊ​ന്നാ​ക്കാ​ന്‍ പോ​ന്ന ജീ​വി​ത​കാ​മ​ന​യു​ടെ നീ​ല​ക്കൊ​ടു​വേ​ലി ഒ​രി​ക്ക​ലും ക​ര​ഗ​ത​മാ​വി​ല്ലെ​ങ്കി​ല്‍ പോ​ലും, ക​വി​ത​യു​ടെ നീ​ല​ക്കൊ​ടു​വേ​ലി കൈ​വ​ശ​മാ​ക്കാ​ന്‍ പോ​ന്ന വാ​ക്കി​ന്റെ ന​ഗ്ന​ത​യാ​ല്‍ രാ​ജീ​വ​ന്റെ ഈ ​പു​തി​യ ക​വി​ത​ക​ള്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു'.
പു​സ്‌​ക​ത്തി​ല്‍ ഷി​ബു ഷ​ണ്‍മു​ഖം എ​ഴു​തി​യ പ​ഠ​ന​ത്തി​ല്‍ രാ​ജീ​വ​ന്റെ ക​വി​ത​ക​ളെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണം ഇ​ങ്ങ​നെ​യാ​ണ്: 'ഈ ​ക​വി​ത​ക​ള്‍ ക്ഷി​പ്ര​കാ​ല​ത്തി​ന്റെ മു​യ​ല​ല്ല, ദീ​ര്‍ഘ​കാ​ല​ത്തി​ന്റെ ആ​മ​ക​ള്‍ ആ​ണ്'. രാ​ജീ​വ​ന്റെ ഒ​രു ക​വി​താ സ​മാ​ഹാ​ര​ത്തി​ന്റെ ത​ല​ക്കെ​ട്ട് ദീ​ര്‍ഘ​കാ​ലം എ​ന്നാ​ണെ​ന്നും ഇ​വി​ടെ ഓ​ര്‍ക്കാം.

നി​ങ്ങ​ളു​ടെ കൂ​ടെ വ​രു​ന്ന ഓ​ര്‍മ്മ
നി​ങ്ങ​ളു​ടേ​തു മാ​ത്ര​മാ​ണെ​ന്ന് ക​രു​ത​ണ്ട.
അ​തു പോ​ലെ ഒ​രു ഓ​ര്‍മ്മ
നി​ങ്ങ​ള്‍ക്കു മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും.
ഓ​രോ വ​ള​വ് തി​രി​യു​മ്പോ​ഴും
നി​ങ്ങ​ളു​ടെ ഓ​ര്‍മ്മ​ക്ക്
അ​വ​കാ​ശി​ക​ള്‍ കൂ​ടി വ​രും,
അ​ത് പ​ല​രു​ടേ​യും ഓ​ര്‍മ്മ​യാ​കും,
നി​ങ്ങ​ളൊ​ഴി​കെ.
(അ​നാ​ഥം)

മ​നു​ഷ്യ ച​രി​ത്ര​ത്തി​ന്റെ ത​ന്നെ വ​ള​വു​ക​ളും തി​രി​വു​ക​ളും ഈ ​വ​രി​ക​ള്‍ ന​മു​ക്കു മു​ന്നി​ല്‍ എ​ളു​പ്പ​ത്തി​ല്‍ സു​താ​ര്യ​മാ​ക്കു​ന്നു. ആ ​ക​വി​ത ഇ​ങ്ങ​നെ അ​വ​സാ​നി​ക്കു​ന്നു:

ഒ​ടു​വി​ല്‍
തി​രി​ച്ചു വീ​ടെ​ത്തു​മ്പോ​ള്‍
നി​ങ്ങ​ളു​ടെ അ​തേ ഓ​ര്‍മ്മ​യു​മാ​യി
ഒ​രാ​ള്‍ക്കൂ​ട്ടം
അ​വി​ടെ കാ​ത്തു നി​ല്‍ക്കു​ന്നു​ണ്ടാ​വും,
നി​ങ്ങ​ളെ ചൂ​ണ്ടി
അ​ത് കൈ​മ​ല​ര്‍ത്തും:
ഇ​യാ​ളെ ഞ​ങ്ങ​ള്‍ക്ക​റി​യി​ല്ല!

ഇ​ത്ത​ര​ത്തി​ല്‍ മ​നു​ഷ്യാ​നു​ഭ​വ​ങ്ങ​ളെ അ​ഭി​മു​ഖം നി​ര്‍ത്തി ച​രി​ത്ര​ത്തി​ന്റെ ചി​ല ഏ​ടു​ക​ള്‍ ത​ന്നെ തു​റ​ക്കു​ന്നു ക​വി.
പി. ​രാ​മ​ന്‍ അ​വ​താ​രി​ക​യി​ല്‍ ഇ​ങ്ങ​നെ​ക്കൂ​ടി എ​ഴു​തു​ന്നു:
ബൗ​ദ്ധി​ക​വ്യാ​യാ​മ​ങ്ങ​ള്‍ കൊ​ണ്ടു ജ​ടി​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ള ക​വി​താ​ഗ​ദ്യ​ത്തെ വൈ​കാ​രി​ക​ത​യു​ടെ ചോ​ര​യോ​ട്ടം കൊ​ണ്ടു​ണ​ര്‍ത്തി​യ ക​വി​യാ​ണ് ടി.​പി രാ​ജീ​വ​ന്‍. ആ ​വൈ​കാ​രി​ക​ത അ​തി​ന്റെ പ​ര​മാ​വ​ധി​യി​ല്‍ അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യു​ന്നു, ഈ ​പു​തി​യ ക​വി​ത​ക​ളി​ല്‍. ഗ​ദ്യ​ത്തി​ന്റെ ബ​ലി​ഷ്ഠ​ത​ന്ത്രി​ക​ളെ മീ​ട്ടി വൈ​കാ​രി​ക​മാ​ക്കു​ന്ന​താ​ണാ രീ​തി.
​കാൽപനി​ക​ത​യു​ടെ ചെ​ടി​പ്പു​ക​ള്‍ തീ​ണ്ടാ​ത്ത​തും ബൗ​ദ്ധി​ക​മാ​യ വി​ശ​ക​ല​ന​ക്ഷ​മ​ത​യു​ള്ള​തും അ​തേ​സ​മ​യം വൈ​കാ​രി​ക​വു​മാ​യ, ദൃ​ഢ​ത​യു​ള്ള ഗ​ദ്യ​ഭാ​ഷ​യാ​ണ് ഈ ​ക​വി​യെ തൊ​ണ്ണൂ​റു​ക​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന ക​വി​യാ​ക്കി​യ​ത്. പൗ​ര​ന്റെ പ്ര​സം​ഗ​പീ​ഠ ഭാ​ഷ​ക്കും അ​ക്കാ​ദ​മീ​ഷ്യ​ന്റെ പ്ര​ബ​ന്ധ ഭാ​ഷ​ക്കും പു​റ​ത്ത് ദൃ​ഢ​വും അ​തേ​സ​മ​യം വൈ​കാ​രി​ക​വു​മാ​യ കാ​വ്യ​ഭാ​ഷ സാ​ദ്ധ്യ​മാ​ണെ​ന്ന് എ​ന്നെ​പ്പോ​ലു​ള്ള പി​ന്‍ ക​വി​ക​ളെ ആ​ദ്യ​മാ​യി ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യ ക​വി​യാ​ണ് രാ​ജീ​വ​ന്‍. പൊ​തു​വേ ആ​ശ​യ കേ​ന്ദ്രി​ത​മാ​യി​രു​ന്ന ആ​ധു​നി​ക കാ​വ്യ​ഭാ​ഷ​യി​ല്‍ നി​ന്നു മാ​റി അ​നു​ഭ​വ​കേ​ന്ദ്രി​ത​മാ​യ പു​തി​യ കാ​വ്യ​ഭാ​ഷ കൊ​ണ്ടു​വ​ന്നു രാ​ജീ​വ​ന്‍. വൈ​യ​ക്തി​ക​ത​യും സാ​മൂ​ഹി​ക​ പ്രാ​ധാ​ന്യ​മു​ള്ള ന​മ്മു​ടെ കാ​വ്യ​ഭാ​ഷ​യും ത​മ്മി​ലെ അ​ക​ലം വെ​ട്ടി​ക്കു​റ​ക്കാ​ന്‍ ഈ ​പു​തു​കാ​വ്യ​ഭാ​ഷ​ക്കു ക​ഴി​ഞ്ഞു: രാ​ജീ​വ​ന്റെ ക​വി​ത​ക്കും കാ​വ്യ​ഭാ​ഷ​ക്കും ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ഈ ​വ​രി​ക​ള്‍.


ക​വി പു​സ്ത​ക​ത്തി​ലെ​ഴു​തി​യ കു​റി​പ്പി​ല്‍ ത​നി​ക്ക് ഈ ​ക​വി​ത​ക​ള്‍ എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു: ക​ഴി​ഞ്ഞ ആ​റു​വ​ര്‍ഷ​ക്കാ​ല​യ​ള​വി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് 'നീ​ല​ക്കൊ​ടു​വേ​ലി'. ജീ​വി​ത​ത്തെ​പ്പ​റ്റി​യും ക​വി​ത​യെ​പ്പ​റ്റി​യു​മു​ള്ള എ​ന്റെ ധാ​ര​ണ​ക​ള്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രു​ന്ന കാ​ല​യ​ള​വി​ലെ ക​വി​ത​ക​ളാ​ണ് ഈ ​സ​മാ​ഹാ​ര​ത്തി​ലു​ള്ള​ത്. ആ ​ മാ​റ്റ​ങ്ങ​ള്‍ എ​ന്തെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നി​ല്ല. അ​തി​ന്റെ വി​ല​യി​രു​ത്ത​ല്‍ വാ​യ​ന​ക്കാ​ര്‍ക്ക് വി​ടു​ന്നു. മു​ന്‍കാ​ല​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഞാ​ന്‍ ക​വി​ത​യെ ആ​ശ്ര​യി​ച്ച ഒ​രു കാ​ല​മാ​യി​രു​ന്നു ക​ട​ന്നു​പോ​യ​തും ക​ട​ന്നു പൊ​യ്‌​ക്കൊ​ണ്ടി​രു​ന്ന​തും. പ​രാ​ജി​ത​ന്റെ, ഒ​റ്റ​പ്പെ​ട്ട​വ​ന്റെ മാ​ധ്യ​മ​മാ​ണ് ക​വി​ത എ​ന്ന് പാ​ഠ​പു​സ്ത​ക​ത്തി​ലൂ​ടെ​യ​ല്ലാ​തെ, അ​നു​ഭ​വം കൊ​ണ്ട് ബോ​ധ്യ​പ്പെ​ട്ട കാ​ലം. സാ​മൂ​ഹ്യ ബ​ല​ത​ന്ത്ര​ത്തി​ന്റെ പൂ​ര്‍വ്വ​പാ​ഠ​ങ്ങ​ള്‍ മു​ഴു​വ​ന്‍ മാ​റ്റി​യെ​ഴു​ത​പ്പെ​ട്ട കാ​ലം. അ​ത് എ​ഴു​ത്തി​ലാ​യാ​ലും വാ​യ​ന​യി​ലാ​യാ​ലും പ​രി​ണാ​മ​ക്ക​ട​ലി​ലെ അ​ടി​ത്ത​ട്ടി​ലെ ഏ​കാ​കി​യാ​യ ഏ​ക​കോ​ശ​ജീ​വി​യെ​പ്പോ​ലെ മ​നു​ഷ്യ​ന്‍ സ്വ​യം പി​ള​രു​ന്ന അ​വ​സ്ഥ. അ​ഭ്യ​സി​ച്ച​തൊ​ന്നും ഇ​ക്കാ​ല​ത്ത് സ​ഹാ​യ​ക​മാ​യി​ല്ല. ചു​വ​ടു​ക​ള്‍ തെ​റ്റാ​നു​ള്ള​ത് മാ​ത്ര​മാ​യി. ഈ ​ക്ലേ​ശ​ത്തി​ല്‍, അ​വ്യ​ക്ത​ത​യി​ല്‍ ക​വി​ത അ​തി​ന്റെ സ്വ​പ്‌​ന​ജാ​ല​ക​ങ്ങ​ള്‍ തു​റ​ന്നു​ത​ന്നു. അ​തു​വ​രെ കാ​ണാ​ത്ത പു​റം കാ​ഴ്ച്ച​ക​ള്‍ കാ​ണി​ച്ചു ത​ന്നു, അ​നു​ഭ​വി​പ്പി​ച്ചു ത​ന്നു. ക​വി​ത​യു​ടെ ഭാ​ഷ കു​റ​ച്ചെ​ങ്കി​ലും മ​ന​സ്സി​ലാ​യ​തി​ന്റെ ചി​രി​യോ ക​ണ്ണീ​രോ ആ​ണ് ഈ ​സ​മാ​ഹാ​രം: മ​രി​ക്കു​ന്ന​തി​ന് ഏ​താ​നും മാ​സം മു​മ്പെ​ഴു​തി​യ ഈ ​കു​റി​പ്പി​ല്‍ രാ​ജീ​വ​ന്റെ സ​ര്‍ഗാ​ത്മ​ക​മാ​യ തി​രി​ച്ച​റി​വു​ക​ള്‍ ന​മു​ക്ക് തൊ​ട്ട​റി​യാ​ന്‍ ക​ഴി​യു​ന്നു. ത​ന്റെ ചി​രി​യും ക​ണ്ണീ​രു​മാ​ണ് ഈ ​ക​വി​ത​ക​ള്‍ (പ​രി​ച​യ​മു​ള്ള​വ​ര്‍ക്ക് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ശ​സ്ത​മാ​യ ചി​രി ഒ​രി​ക്ക​ലും മ​ന​സ്സി​ല്‍ നി​ന്ന് മാ​യി​ല്ല) എ​ന്ന​ദ്ദേ​ഹം പ​റ​യു​മ്പോ​ള്‍ ത​ന്റെ എ​ഴു​ത്തു ജീ​വി​ത​ത്തി​ലേ​ക്ക് മു​ഴു​വ​നു​മാ​യും പ​ട​രു​ന്ന വെ​ളി​ച്ച​ച്ചൂ​ട്ടി​നെ​യാ​ണ് വാ​യ​ന​ക്കാ​ര​ന്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.
രാ​ജീ​വ​ന്‍ ഇ​ങ്ങ​നെ കൂ​ടി ആ ​കു​റി​പ്പി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്:


ക​ല​ണ്ട​ര്‍ കാ​ല​ത്തി​ന്റേ​യും ഘ​ടി​കാ​ര സ​മ​യ​ത്തി​ന്റേ​യും ച​തു​ര​ങ്ങ​ളി​ലോ വൃ​ത്ത​ങ്ങ​ളി​ലോ ക​വി​ത​യു​ടെ രൂ​പ​പ്പെ​ട​ല്‍ ഒ​തു​ക്കിനി​ര്‍ത്താ​ന്‍ പ​റ്റി​ല്ല. ക​വി​താ​ര​ച​ന ഒ​രു തു​ട​ര്‍പ്ര​ക്രി​യ​യാ​ണ്. നി​ര​ന്ത​രം ഉ​റ​വു പൊ​ട്ടു​ന്ന ന​ദി. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ശേ​ഷ​വും അ​തു ഗ​തി​മാ​റി ഒ​ഴു​കി​യേ​ക്കാം. അ​ങ്ങ​നെ മാ​റി​യൊ​ഴു​കി​യ ക​വി​ത​ക​ളും ഈ ​സ​മാ​ഹ​ാര​ത്തി​ലു​ണ്ട്. വാ​യ​ന​ക്കാ​രി​ലെ​ത്തു​മ്പോ​ള്‍, അ​വ​രു​ടെ സ​ര്‍ഗാ​ത്മ​ക ഭൂ​മി​യി​ല്‍ അ​തു പി​ന്നേ​യും പ​രി​ണാ​മ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​കു​ക​യും പു​തി​യ ഗ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്‌​തേ​ക്കാം. ഒ​രു ന​ദി ത​ന്നെ വി​വി​ധ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ സ്വ​ത്വ​വും പേ​രും കൈ​വ​രി​ക്കു​ന്ന​തു​പോ​ലെ, എ​ഴു​ത​പ്പെ​ട്ടു ക​ഴി​ഞ്ഞു, തീ​ര്‍ന്നു എ​ന്നു നാം ​വി​ശ്വ​സി​ക്കു​ന്ന ക​വി​ത​യും സ്ഥ​ല​കാ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ വ്യ​ത്യ​സ്ത​മാ​യി​ത്തീ​രാം. അ​ച്ച​ടി രൂ​പ​ത്തി​ലേ​ക്കു​ള്ള പ​രി​ണാ​മം ഒ​രു ക​വി​ത​യു​ടെ ജീ​വ​ച​രി​ത്ര​ത്തി​ല്‍ ചെ​റി​യ അ​ട​യാ​ളം മാ​ത്രം.:


ഈ ​വാ​ച​ക​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ള്‍ ഉ​യ​ര്‍ന്ന ചോ​ദ്യ​മാ​ണ് ഈ ​പു​സ്ത​ക​ക്കു​റി​പ്പി​ന്റെ ശീ​ര്‍ഷ​കം. അ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം ഇ​താ​ണ്. ഇ​രു​മ്പി​നെ സ്വ​ര്‍ണ്ണ​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന ടി.​പി രാ​ജീ​വ​ന്റെ എ​ഴു​ത്തി​ന്റെ നീ​ല​ക്കൊ​ടു​വേ​ലി​ക്കാ​ലം ഒ​രി​ക്ക​ലും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​ത് തു​ട​രു​ക​യും പ​ട​രു​ക​യും ഒ​ഴു​കു​ക​യു​മാ​ണ്. ആ ​ഒ​ഴു​ക്കി​നെ ക​വി ‘ക​ട​ന്ത​റ​പ്പു​ഴ’യി​ല്‍ ഇ​ങ്ങ​നെ സം​ക്ഷി​പ്ത​മാ​ക്കി:

ഞാ​ന്‍ ത​ന്നെ ഇ​ല്ലാ​താ​കു​ന്ന​തി​നു മു​മ്പ്
നി​ന്നെ ക​ണ്ട്
ഒ​രു തു​ള്ളി വെ​ള്ളം ത​രാ​ന്‍ വ​ന്ന
പ​ഴ​യ കൂ​ട്ടു​കാ​രി​യാ​ണ് ഞാ​ന്‍,
ക​ട​ന്ത​റ​പ്പു​ഴ.
നാ​വൊ​ന്നു നീ​ട്ടി
കൂ​ലം കു​ത്തി ഒ​ഴു​കാ​ന​ല്ല,
സ്‌​നേ​ഹ​ത്തോ​ടെ ഒ​ന്നു ത​ലോ​ടാ​ന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago