HOME
DETAILS

എൽ.ജി.ബി.ടി പ്രചാരണം ഇവിടെ വേണ്ട, റഷ്യയിൽ നിയമം പാസ്സായി; ബില്ലിൽ പുടിൻ ഒപ്പുവച്ചു

  
backup
December 06 2022 | 06:12 AM

putin-signs-expanded-anti-lgbtq-laws-in-russia-2022

 

മോസ്‌കോ: ലൈംഗികന്യൂനപക്ഷവിഭാഗങ്ങളെ (എൽ.ജി.ബി.ടി.ക്യു) കുറിച്ചുള്ള ആശയപ്രചാരണങ്ങൾ നിരോധിക്കുന്ന നിയമം റഷ്യയിൽ നിലവിൽവന്നു. റഷ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ബില്ലിൽ പ്രസിഡന്റ് വഌദിമിർ പുടിൻ ഒപ്പുവച്ചതോടെയാണിത്. നിയമം നിലവിൽവന്നതോടെ ലൈംഗികന്യൂനപക്ഷവിഭാഗങ്ങൾക്ക് അവരുടെ സ്വത്വം (ഐഡന്റിറ്റി) രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പരസ്യമായി പ്രകടിപ്പിക്കുന്നതിന് നിരോധനമായി.

ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളെ പ്രമോട്ട്‌ചെയ്യുന്ന പരസ്യങ്ങൾക്കും ലേഖനങ്ങൾക്കും വിലക്ക് വരും. ഓൺലൈനിലൂടെയും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള പിന്തുണയും ഇതിലുൾപ്പെടും. ഹോമോ സെക്‌സ്വാലിറ്റിയെ മഹത്വവൽകരിക്കുകയും പ്രചാരണം നൽകുകയുംചെയ്യുന്ന ഒന്നും പാടില്ലെന്നും വിലക്ക് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുമെന്നും ബില്ലിൽ പറയുന്നു.

സ്ത്രീകൾ തമ്മിലുള്ള ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്ന 'എൽ' (ലെസ്ബിയൻ), പുരുഷൻമാർ തമ്മിലുള്ള ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്ന 'ജി' (ഗേ) ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും അതുവഴി രാജ്യത്ത് ലൈംഗിക അരാജകത്വം ഇല്ലാതാക്കുകയുമാണ് നിയമത്തിലൂടെ പുടിൻ സർക്കാർ ലക്ഷ്യമിടുന്നത്.

പരമ്പരാഗതമല്ലാത്ത ഏതു ലൈംഗികബന്ധത്തെ കുറിച്ചുമുള്ള പ്രചാരണങ്ങൾ നടത്തുന്നവരും കനത്ത വിലനിൽകേണ്ടിവരും. യൂറോപ്പും അമേരിക്കയും പ്രചരിപ്പിച്ച ഇരുട്ടിൽ നിന്ന് രാജ്യത്തെയും രാജ്യത്തെ കുട്ടികളെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമമെന്നാണ് പാർലമെന്റ് സ്പീക്കർ വ്യചേസ്ലാവ് വൊളോദിൻ പറയുന്നത്.

എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളോടുള്ള നിലപാടിന്റെ പേരിൽ ഫിഫ ലോകക്കിന് ആതിഥ്യംവഹിക്കുന്ന ഖത്തറിനെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റപ്പെടുത്തിവരുന്നതിനിടെയാണ് റഷ്യയുടെ നടപടി.

Putin signs expanded anti-LGBTQ laws in Russia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago