HOME
DETAILS

'പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചു പോവുന്നത്, നിശബ്ദത പാലിക്കാനാവില്ല'; പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത

  
backup
September 13 2021 | 04:09 AM

keralam-artcle-changanassery-bishop-in-deepika-2021

ചങ്ങനാശ്ശേരി: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത. കുടംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ലെന്നും ദീപികയിലെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് പാലാ ബിഷപ് മാര്‍ജോസഫ് കല്ലറങ്ങാട്ട് ഉപദേശ രൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയതെന്നും ജോസഫ് പെരുന്തോട്ടം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സാമൂഹിക തിന്മക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാനാവില്ല. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചുപോകുന്നവയാണ്. കൃസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തില്‍ ദീപികയിലെ ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിന് പിന്തുണയുമായി ആയി സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ദീപികയിലെ ലേഖനത്തില്‍ നിന്ന്

കേരളത്തില്‍ മയക്കുമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ട്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്. ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പുനല്‍കിയതും ജാഗ്രത പാലിക്കാന്‍ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും.

ലഹരിമാഫിയയോ കള്ളക്കടത്തോ ഭീകരപ്രവര്‍ത്തനമോ ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാകട്ടെ, ഇവയ്ക്ക് അടിമകളാകുന്നതും സമ്മര്‍ദംകൊണ്ടും വഞ്ചിക്കപ്പെട്ട് അടിമകളാക്കപ്പെടുന്നതും സമുദായത്തിന് അപകടകരമാണ്. സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കുകയില്ല. ബലപ്രയോഗങ്ങളെക്കാള്‍ പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. ഇത്തരം കെണികള്‍ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago