നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെ പിന്തുണച്ച് അനൂപ് ജേക്കബ്
കോട്ടയം: വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
പാലാ ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യം.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ പ്രസ്താവന ഒരു സമുദായത്തിനും എതിരല്ല. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കു വെച്ചത്. അത് തെറ്റായി വ്യാഖാനിച്ച് പിതാവിനെതിരായി നടക്കുന്ന പ്രതിഷേധവും പ്രസ്താവനകളും അപലപനീയമാണ്.
അനൂപ് ജേക്കബ് MLA
ലീഡര്‍, കേരളാ കോണ്‍ഗ്രസ്സ് (ജേക്കബ് ). എന്നാണ് അനൂപ് ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചത്.
നാര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം വചന സന്ദേശത്തില്‍ പറഞ്ഞത്. ഈ ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നും ബിഷപ്പ് പറഞ്ഞു.
എന്നാല്‍, ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എഴുത്തുകാരും വിവിധ സംഘടനകളും ക്രൈസ്തവ മതനേതാക്കളും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തില്‍ കഴിയുന്ന കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിഷപ്പിന്േറതെന്നും ഇത് തള്ളിക്കളയണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതാക്കളും പി.സി ജോര്‍ജും അടക്കമുള്ളവര്‍ പിന്തുണച്ചും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."