അലിഗഢ്: ഈ നാടകം എന്തിനു വേണ്ടി?
അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നീക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സര്‍ക്കാര്‍ സുപ്രിം കോടതിക്ക് സമര്‍പ്പിച്ച ഹരജി നിരവധി ദുസ്സൂചനകളാണ് നല്‍കുന്നത്. അടുക്കള വിട്ട് കാംപസുകളിലേക്ക് കടന്നുവന്ന ഫാസിസത്തിന്റെ രൗദ്രഭാവമാണ് ഇതില്‍ തെളിഞ്ഞു കാണുന്നത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും ഏറെ മുന്‍പുതന്നെ ഭാരതത്തിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവച്ച് സര്‍ സയ്യിദ് അഹ്മദ് ഖാന്‍ 1920കളില്‍ സ്ഥാപിച്ച അലിഗഢ് സര്‍വകലാശാല പില്‍ക്കാലത്തും മുസ്‌ലിംകളുടെ വിദ്യാഭ്യാസ മേഖലയില്‍ വഹിച്ച പങ്ക് കണ്ടറിഞ്ഞവരായിരുന്നു ഭാരത ജനത. ലോകം കണ്ട ഒരുപാട് പ്രമുഖ പണ്ഡിതര്‍ പിറന്നതും അലിഗഢിന്റെ മണ്ണില്‍ നിന്നാണെന്നതും സ്മരണീയമാണ്. അതുകൊണ്ടു തന്നെയായിരുന്നു ആ വിദ്യാഭ്യാസ വിചക്ഷണന്റെ മഹോന്നതി മാനിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് അദ്ദേഹത്തിന് സര്‍ പദവി നല്‍കി ആദരിച്ചതും. ഈ മഹത്തായൊരു സ്ഥാപനത്തിന് 1981ല്‍ ഗവണ്‍മെന്റ് നല്‍കിയ ന്യൂനപക്ഷ പദവി എടുത്തു കളയണമെന്നുന്നയിച്ച് ബി.ജെ.പി സമര്‍പ്പിച്ച ഹരജി വെറുമൊരു നീക്കമായി കാണാന്‍ പാടില്ല, മറിച്ച് ഇരച്ചിരച്ചു വരുന്ന ഫാസിസത്തിന്റെ കടന്നുവരവായിത്തന്നെ വേണം അതിനെ കാണാന്‍. ഏറെ ഭീതിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ മൗനം വെടിഞ്ഞ് ശക്തമായി പ്രതിഷേധിക്കാന്‍ നാം തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."