HOME
DETAILS

പുതിയ മാര്‍ഗരേഖ പുറത്തിറക്കി സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം

  
backup
September 13 2021 | 05:09 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b0%e0%b5%87%e0%b4%96-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1

 


സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സുപ്രിംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനുള്ള പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണമായി കണക്കാക്കാമെന്നും, മരണകാരണം കൊവിഡെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കൊവിഡ് ബാധിച്ച് 25 ദിവസത്തിനുള്ളിലാണ് 95 ശതമാനം കൊവിഡ് മരണങ്ങളുമെന്ന് ഐ.സി.എം.ആര്‍ പഠനമുണ്ടെന്നും അതിനാല്‍ 30 ദിവസമാണ് കണക്കാക്കുന്നതെന്നുമാണ് മാര്‍ഗരേഖയില്‍ പറയുന്നത്. കൊവിഡ് മൂലം ആശുപത്രിയിലോ കൊവിഡ് കെയര്‍ സെന്ററുകളിലോ പ്രവേശിക്കപ്പെടുന്നയാള്‍ 30 ദിവസത്തിലധികം അതേരീതിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചാലും കൊവിഡ് മരണമായി കണക്കാക്കും.
കൊവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ 30 ദിവസത്തിനുള്ളില്‍ ആശുപത്രിക്ക് പുറത്തുവച്ച് മരിച്ചാലും അത് കൊവിഡ് മരണം തന്നെ. ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍, മോളിക്യൂലാര്‍ ടെസ്റ്റുകളിലൂടെ കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടണം. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ വിഷബാധ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ മൂലം മരിച്ചാല്‍ കൊവിഡ് മരണമായി കണക്കാക്കില്ല. മരണകാരണ സര്‍ട്ടിഫിക്കറ്റ് അടുത്ത ബന്ധുക്കള്‍ക്ക് ലഭ്യമാകാതിരിക്കുകയോ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മരണകാരണത്തില്‍ തൃപ്തിയില്ലാതെ വരികയോ ചെയ്താല്‍ പരാതി നല്‍കാം.


പരാതി പരിശോധിക്കാന്‍ സര്‍ക്കാര്‍ ജില്ലാതലത്തില്‍ സമിതി രൂപീകരിക്കണം. അഡീഷണല്‍ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലോ മെഡിസിന്‍ വിഭാഗം മേധാവിയോ, വിഷയത്തില്‍ വിദഗ്ധനായ ഒരാള്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കണം. ഈ സമിതിയാണ് മരണകാരണം കൊവിഡാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്.
കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മരിച്ചയാളിന്റെ ബന്ധുക്കള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാം. പിന്നീട് ജില്ലാതല സമിതി വസ്തുതകള്‍ പരിശോധിച്ചു ബോധ്യം വന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാം. പരാതി വിശദമായി പരിശോധിച്ച സമിതിക്ക് വസ്തുതാപരമാണെന്നു ബോധ്യപ്പെട്ടാല്‍ നേരത്തെ ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കാം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സമിതി 30 ദിവസത്തിനകം തീര്‍പ്പാക്കണം.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കൊവിഡ് എന്നുതന്നെ രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ജൂണ്‍ 30നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള ധനസഹായം നല്‍കുന്നതു സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയോട് ആറാഴ്ചയ്ക്കുള്ളില്‍ മാര്‍ഗനിര്‍ദേശം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago