തൃക്കരിപ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലിസ്; രണ്ടുപേര്‍ കസ്റ്റഡിയില്‍
കാസര്‍കോട്:തൃക്കരിപ്പൂരില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലിസ്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൊട്ടമ്മല്‍ വയലോടി സ്വദേശി പ്രിയേഷിനെ(32)യാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്ത ്‌പോയ പ്രിയോഷിനെ സമീപത്തെ പറമ്പില്‍ ബൈക്കിന് സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്.ദേഹം മുഴവന്‍ ചെളിപുരണ്ട,് പാന്റ് മാത്രം ധരിച്ച രീതിയിലാണ് പ്രിയേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം ചെറിയ മുറിവുകളും കണ്ടെത്തിയിരുന്നു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലെ പ്രതികളെ ഉടന്‍ തന്നെ പിടികൂടാനാകുമെന്നും പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ശീതളപാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രിയേഷ്.ത്രി ഒമ്പതരയോടെ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് പ്രിയേഷ് വീട്ടില്‍ നിന്നും പോയതെന്നും, അപ്പോള്‍ ഷര്‍ട്ട് ധരിച്ചിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. പ്രിയേഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതാകാം മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."