യു.എസ് ഓപണ്‍ ; ചരിത്രമെഴുതി എമ്മ റാഡുകാനു
ന്യൂയോര്‍ക്ക്: യു.എസ് ഓപണിലെ വനിത വിഭാഗം സിംഗിള്‍സിലെ കൗമാരക്കാരുടെ ഫൈനലില്‍ എമ്മ റാഡുകാനുവിന് ജയം. കാനഡയുടെ 19കാരിയായ ലൈല ഫെര്‍ണാണ്ട@സിനെയാണ് 18കാരിയായ എമ്മ കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്.150ാം റാങ്കുകാരിയായ എമ്മ 44 വര്‍ഷത്തനിടെ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന നേട്ടം സ്വന്തമാക്കി. 73ാം റാങ്കുകാരിയായ ലൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ പരാജയപ്പെടുത്തിയത്.
സ്കോര്‍: 6-4, 6-3. 1977ല്‍ വിംബിള്‍ഡനില്‍ ജേതാവായ വിര്‍ജീനിയ വെയ്ഡിന് ശേഷം ഒരു ബ്രിട്ടീഷ് വനിത പോലും ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ജേതാവായിരുന്നില്ല. വെയ്ഡിന് (1968) ശേഷം യു.എസ് ഓപണില്‍ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് എമ്മ.
1999 യു.എസ് ഓപണില്‍ സെറീന വില്യംസ് (17)മാര്‍ട്ടിന ഹിംഗിസ് (18) കൗമാര ഫൈനലിന് ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന് ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. സെറീനക്ക് ശേഷം യു.എസ് ഓപണില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമ്മ. സെറീനക്ക് (2014) ശേഷം ഒരുസെറ്റ് പോലും നഷ്ടപ്പെടാതെ യു.എസ് ഓപണില്‍ ജേതാവാകുന്ന താരം കൂടിയാണ് എമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."