അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി നവംബര്‍ 14 ശിശുദിനത്തില്‍
അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി നവംബര്‍ 14 ശിശുദിനത്തില്‍
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14ന്. ശിക്ഷാവിധിയില്‍ വാദം പൂര്‍ത്തിയായി. ബാലികയെ നിഷ്കരുണം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നത് പ്രത്യേകതയാണ്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കൊലപാതകവും, ബലാല്‍സംഗവും, പോക്സോനിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം ചുമത്തിയിരുന്ന പതിനാറ് കുറ്റങ്ങളും തെളിഞ്ഞിരുന്നു.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ നല്കുന്ന വകുപ്പുകള്‍ പരിഗണിക്കും. എന്നാല്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാ?ഗം വാദിച്ചു. പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എറണാകുളം പ്രത്യേക പോക്സോ കോടതിയിലാണ് വാദം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."