HOME
DETAILS

എൻ.ഡി.ടി.വിയും ഇന്ത്യൻ മാധ്യമങ്ങളുടെ ഭാവിയും

  
backup
December 07 2022 | 20:12 PM

5462345632-2

അഡ്വ. ജി. സുഗുണൻ


മാധ്യമങ്ങൾ ഓരോ രാജ്യത്തും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ 2020-2021 വാർഷിക റിപ്പോർട്ട് പ്രകാരം 2020 ഡിസംബർ 14 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 914 സ്വകാര്യ സാറ്റ്‌ലൈറ്റ് ചാനലുകൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 388 എണ്ണം വാർത്താ ചാനലുകളാണ്. മാധ്യമങ്ങൾക്ക് ഭരണഘടനയെ താങ്ങിനിർത്തുന്ന എക്‌സിക്യുട്ടീവ്, നിയമനിർമാണസഭ, ജുഡിഷ്യറി എന്നിവയുടേതിന് സമാനമായ സ്ഥാനം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങൾക്കുള്ള പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കാനും സർക്കാരുകളുടെയും അധികാരികളുടെയും മുന്നിലേക്ക് കൊണ്ടുവരുന്നതിനും മധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പലപ്പോഴും പ്രതിപക്ഷത്തിന്റെ ജോലിപോലും ചില മാധ്യമങ്ങൾ നിർവഹിക്കാറുണ്ട്.


നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തെ ഭരണകക്ഷി മാധ്യമങ്ങളെ സ്വന്തം വരുതിയിൽ കൊണ്ടുവരുന്നതിനും സർക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്നവയാക്കി മാറ്റുന്നതിനും കരുതിക്കൂട്ടിയുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അംബാനി, അദാനി അടക്കമുള്ള ഭരണകക്ഷിക്ക് വേണ്ടപ്പെട്ട ശതകോടീശ്വരൻമാരുടെ കൈയിൽ മാധ്യമങ്ങളെ ഏൽപ്പിച്ചുകൊടുക്കാനുള്ള നീക്കങ്ങളാണ് മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച വാർത്തകളും ജനകീയ ആവശ്യങ്ങളും ജനങ്ങളെ അറിയിക്കുന്നതിനായുള്ള പത്രമാധ്യമങ്ങളെ വൻകിട വ്യവസായികളുടെയും കുത്തകകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉപയോഗിച്ചുവരുകയാണ്. ഈ മാധ്യമങ്ങൾ കൈയടക്കുന്നതിനായി കുത്തകമുതലാളിമാർ മത്സരത്തിലുമാണ്.


മാധ്യമരംഗത്ത് വളരെ സജീവമല്ലാതിരുന്ന അദാനി ഗ്രൂപ്പ് ഈ അടുത്ത കാലത്താണ് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള നീക്കങ്ങൾ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും ശക്തവും പ്രധാനപ്പെട്ടതുമായ ദൃശ്യമാധ്യമമാണ് ന്യൂഡൽഹി ടെലിവിഷൻ (എൻ.ഡി.ടി.വി). ഇത് ഗൗതം അദാനിയുടെ കൈകളിലേക്ക് അമർന്നിരിക്കുകയാണ്. എൻ.ഡി.ടി.വി സ്ഥാപകൻ പ്രണോയി റോയിയും ഭാര്യ രാധിക റോയിയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചിരിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുകാലിയ, സെന്തിൽ സിനയ്യ എന്നിവരെ ഇവിടെ നിയോഗിച്ചതിനു പിന്നാലെയാണ് പ്രണോയി റോയിയുടെ രാജി. അദാനി ഗ്രൂപ്പിന്റെ സി.ഇ.ഒമാരിൽ ഒരാളും മുഖ്യ ടെക്‌നോളജി ഓഫിസറുമാണ് സുദീപ്ത. ബി.ജെ.പിയുടെയും അദാനിയുടെയും താൽപര്യസംരക്ഷണം നടത്തുന്ന മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചവരാണ് സഞ്ജയും സെന്തിലും. അദാനി ചാനൽ ഏറ്റെടുത്തതിന് പിന്നാലെ മാഗ്‌സസെ അവാർഡ് ജേതാവ് കൂടിയായ പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാറും എൻ.ഡി.ടി.വി വിട്ടിരുന്നു.


2009-ൽ റിലയൻസുമായി ബന്ധമുള്ള വി.സി.പി.എൽ എന്ന സ്ഥാപനത്തിൽ നിന്ന് പ്രണോയി റോയി എടുത്ത പലിശരഹിത വായ്പാണ് പിൻവാതിലിലൂടെ എൻ.ഡി.ടി.വിയെ സ്വന്തമാക്കാൻ അദാനിക്ക് വഴിയൊരുക്കിയത്. ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പ് വി.സി.പി.എൽ ഏറ്റെടുത്തത്. തുടർന്ന് വായ്പയ്ക്ക് പകരമായി ന്യൂസ് ഗ്രൂപ്പിലെ 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ടുകൾ ഇക്വിറ്റിയാക്കി മാറ്റി ആർ.ആർ.പി.ആറിന്റെ ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിന് നൽകുകയായിരുന്നു. നിയപരമായ അനുമതിയൊന്നും ഇല്ലാതെയാണ് അദാനി എൻ.ഡി.ടി.വി ഓഹരികൾ കൈവശപ്പെടുത്തിയത്.


രാജ്യത്തെ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളിൽ ഒന്നായാണ് എൻ.ഡി.ടി.വിയെ ഏവരും കണ്ടിരുന്നത്. ഭരണകൂടങ്ങളെ വിമർശിക്കുന്ന വാർത്തകളുടെ യാഥാർഥ്യം തേടിപ്പോകുന്ന ചുരുക്കം മാധ്യമങ്ങളിലൊന്നാണിത്. 1980 കളിലും 1990 കളിലും രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുക്കാൻ അംബാനിയടക്കമുള്ള കോർപറേറ്റ് ഭീമൻമാർ ശ്രമിച്ചെങ്കിലും നടന്നില്ല. 2014 നു ശേഷം സ്ഥിതിക്ക് മാറ്റംവന്നു. അംബാനി ഒരു കൂട്ടം മാധ്യമങ്ങൾ സ്വന്തമാക്കി. 72 ലധികം വിവിധ ചാനലുകൾ ഇപ്പോൾ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലാണ്. അംബാനിയുടെ പാതയിൽ അദാനിയും നീങ്ങുകയാണ്. നേരത്തെ രാഘവ് ബഹൽ നേതൃത്വം നൽകുന്ന 'ദ ക്വിന്റി'ന്റെ 49 % ഓഹരികളും വെളിപ്പെടുത്താത്ത തുകക്ക് അദാനി സ്വന്തമാക്കി.
അക്രമത്തിനെതിരായും നീതിക്കുവേണ്ടിയും ശക്തമായി ശബ്ദിച്ചിട്ടുള്ള സ്ഥാപനമാണ് എൻ.ഡി.ടി.വി. ഇതിന്റെ നേതൃത്വത്തിലുള്ള പ്രണോയി റോയിയും രാധികാ റോയിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നിരുന്നു. അതിന്റെ പേരിൽ ഭരണകൂടത്തിൽനിന്ന് കൊടിയ പീഡനങ്ങളും ഇവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1988-ലാണ് പ്രണോയി റോയിയും രാധിക റോയിയും ചേർന്ന് എൻ.ഡി.ടി.വി സ്ഥാപിച്ചത്. രാഷ്ട്രീയം നോക്കാതെ ഭരണകൂടങ്ങളെ വിമർശിക്കുന്ന മുഖ്യധാര ചാനലായാണ് എൻ.ഡി.ടി.വി വിലയിരുത്തപ്പെടുന്നത്. 'പ്രൈം ടൈം വിത്ത് രവീഷ്‌ കുമാർ' തുടങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധേയമായിട്ടുള്ളതായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ റോയിടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ചാനലായി രണ്ടാം തവണയും എൻ.ഡി.ടി.വിയെ തിരഞ്ഞെടുത്തിരുന്നു. 'ദി വേൾഡ് ദിസ് വീക്ക്' സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചു ടെലിവിഷൻ പ്രോഗ്രാമുകളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു.


കോർപറേറ്റുകളുടെയും ചില ചാനലുകളുടെയും വക്താക്കളായി രാജ്യത്തെ ദൃശ്യമാധ്യമങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിലൊന്നായി എൻ.ഡി.ടി.വിയേയും മാറ്റുകയാണ് അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ കേന്ദ്രസർക്കാർ താൽപര്യപ്രകാരം തന്നെയാണ്. രാജ്യത്തെ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. ഭരണകക്ഷിയുടെ സങ്കുചിതമായ ആശയഗതികൾ എല്ലാ മേഖലയിലും അടിച്ചേൽപ്പിക്കുകയെന്നുള്ളതാണ് ഇക്കൂട്ടരുടെ ലക്ഷ്യം.


സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പൂർണമായി ഇല്ലാതാക്കാനാണ് പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ അദാനി ശ്രമിക്കുന്നത്. ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ അനിവാര്യമാണ്. ഫോർത്ത് എസ്റ്റേറ്റായി കണക്കാക്കുന്ന മാധ്യമങ്ങൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് രാജ്യത്തുള്ളത്. എന്തിനെയും വിലക്കെടുക്കുന്ന കുത്തകമുതലാളിത്വവും ഭരണകൂടവും ചേർന്ന് ഈ മാധ്യമങ്ങളെയും ചോരയിൽ മുക്കിക്കൊല്ലാൻ കരുതിക്കൂട്ടി ശ്രമിക്കുകയാണ്. പല്ലും നഖവും പോയ മാധ്യമ ശൃംഖലയാണ് ഭരണകൂടത്തിനും അതിനെ താങ്ങിനിർത്തുന്ന മുതലാളി വർഗത്തിനും ആവശ്യം. അദാനിയുടെ എൻ.ഡി.ടി.വി ഏറ്റെടുക്കലിനെ ഇതിന്റെ ഭാഗമായി മാത്രമേ കാണാനും കഴിയുകയുള്ളൂ.
ജനാധിപത്യത്തിന്റെ സുഗമ മുന്നോട്ടുപോക്കിന് സ്വതന്ത്രമായ മാധ്യമങ്ങൾ അത്യാവശ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ ജനാധിപത്യത്തോടും രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളോടും പ്രതിബദ്ധതയില്ലാത്ത സർക്കാരിന് സ്വതന്ത്ര മാധ്യമങ്ങൾ ബാധ്യതയാണ്. മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള നിലപാട് മാത്രമേ ഇത്തരം ഭരണകൂടങ്ങൾ കൈക്കൊള്ളുകയുള്ളൂ. എല്ലാ നിലയിലും പത്രമാധ്യമങ്ങളുടെ ഭാവി ഏറ്റവും വലിയ വെല്ലുവിളിയാണ് രാജ്യത്ത് നേരിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago