കലണ്ടര്‍സ്ലാം നഷ്ടപ്പെട്ട് ദ്യോക്കോ ; മെദ്‌വദേവ് ചാംപ്യന്‍
ന്യൂയോര്‍ക്ക്: ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ദ്യോക്കോയുടെ മോഹം പൂവണിഞ്ഞില്ല. 21ാം ഗ്രാന്‍സ്‌ലാം കിരീടനേട്ടത്തോടൊപ്പം കലണ്ട@ര്‍ സ്‌ലാമും കൈവരിക്കുക എന്ന അപൂര്‍വനേട്ടം പടിവാതിക്കലില്‍ കൈവിട്ടു. യു.എസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി 2ാം സീഡ് ഡാനില്‍ മെദ്‌വദേവ് ചാംപ്യനായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ താരം മെദ്‌വദേവ് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4, 6-4.
മെദ്‌വദേവിന്റെ ആദ്യ ഗ്രാന്‍സ്‌ലാം കിരീടമാണിത്. 21 വര്‍ഷത്തിനുശേഷമാണ് റഷ്യന്‍ താരം യു.എസ് ഓപ്പണ്‍ ടെന്നിസ് ചാംപ്യനാകുന്നതെന്ന പ്രത്യേകതയുമു@ണ്ട്. ഫൈനലില്‍ ജയിച്ചിരുന്നെങ്കില്‍ 21ാം ഗ്രാന്‍സ്‌ലാം കിരീടവുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം നേടിയ പുരുഷ താരമെന്ന റെക്കോര്‍ഡ് ദ്യോക്കോവിച്ച് നേടുമായിരുന്നു. കരിയറില്‍ നിലവില്‍ 20 ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമാണ് സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച്. ഒരു വര്‍ഷത്തെ എല്ലാ ഗ്രാന്‍സ്‌ലാം കിരീടങ്ങളും നേടുക എന്ന കല@ര്‍ സ്‌ലാം നേട്ടവും ഫൈനല്‍ തോല്‍വിയോടെ ദ്യോക്കോയ്ക്കു നഷ്ടമായി. കലണ്ട@ര്‍ സ്‌ലാം കൈവരിച്ചാല്‍ ഡോണ്‍ ബഡ്ജിനും (1938) റോഡ് ലേവര്‍ക്കും (1969) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകുമായിരുന്നു ദ്യോക്കോ. 2015ല്‍ യു.എസ് ഓപ്പണ്‍ ഫൈനലിലെ തോല്‍വിയോടെ സെറീന വില്യംസിനും കല@ണ്ടര്‍ സ്‌ലാം നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."