10 ലക്ഷം അഫ്ഗാന്‍ കുട്ടികള്‍ മരണമുഖത്തെന്ന് യു.എന്‍
മൂന്നിലൊന്ന് പേര്‍ക്കും അടുത്തനേരത്തെ ഭക്ഷണം എവിടെയെന്നറിയില്ല
ജനീവ: ശൈത്യകാലം വരുന്നതിനു മുമ്പ് ദശലക്ഷക്കണക്കിനു അഫ്ഗാനികള്‍ക്കു ഭക്ഷണമില്ലാതാകുമെന്നും 10 ലക്ഷം കുട്ടികള്‍ പട്ടിണിമൂലം മരിക്കാനിടയുണ്ടെന്നും യു.എന്‍ മുന്നറിയിപ്പ്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം അടിയന്തരമായി ലഭ്യമാക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.
താലിബാന്‍ അധികാരം പിടിച്ചതോടെ അഫ്ഗാനില്‍ ദാരിദ്ര്യനിരക്ക് കുതിച്ചുയര്‍ന്നതായും പൊതുജന സേവനമേഖല ഏതാണ്ട് തകര്‍ന്ന നിലയിലാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് അഫ്ഗാനികള്‍ കടന്നുപോകുന്നത്. മൂന്നിലൊന്ന് പേര്‍ക്കും അടുത്ത നേരത്തെ ഭക്ഷണം എവിടെയെന്നറിയാത്ത അവസ്ഥയാണുള്ളത്. അന്താരാഷ്ട്ര സമൂഹം 100 കോടി ഡോളറിന്റെ സഹായം അഫ്ഗാന് നല്‍കാമെന്നേറ്റതായും ഗുട്ടറസ് അറിയിച്ചു.
ഭക്ഷണത്തിനും മരുന്നിനുമായി യു.എസ് 6.4 കോടി ഡോളര്‍ നല്‍കുമെന്ന് യു.എന്നിലെ അംബാസഡര്‍ ലിന്‍ഡ തോമസ് അറിയിച്ചു. അഫ്ഗാനിലെ ഒരു കോടിയോളം കുട്ടികള്‍ വിദേശ മാനുഷിക സഹായം ആശ്രയിച്ചാണ് കഴിയുന്നതെന്ന് യൂനിസെഫ് പറയുന്നു. 10 ലക്ഷം കുട്ടികള്‍ ഈവര്‍ഷം പോഷകാഹാരമില്ലാതെ പ്രയാസപ്പെടുമെന്നും ചികിത്സ കിട്ടാതെ മരിക്കാനിടയുണ്ടെന്നും യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിയേറ്റ എച്ച്. ഫോറെ മുന്നറിയിപ്പു നല്‍കി.
അഫ്ഗാനില്‍ 40 ശതമാനം ധാന്യങ്ങളും നശിച്ചതായി യു.എന്‍ ഫുഡ് പ്രോഗ്രാം പറയുന്നു. ഗോതമ്പുവില 25 ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ പക്കലുള്ള ഭക്ഷ്യവസ്തുക്കള്‍ ഈ മാസത്തോടെ തീരും. രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുമ്പോള്‍ ജനം തൊഴിലോ വരുമാനമോ ഇല്ലാത്ത അവസ്ഥയിലാണ്.
അതേസമയം, യു.എന്നിന്റെ ഉള്‍പ്പെടെ എല്ലാ മാനുഷികസഹായങ്ങളും സ്വാഗതംചെയ്യുന്നതായി താലിബാന്‍ മന്ത്രി സബീഹുല്ല മുജാഹിദ് പറഞ്ഞു. അഫ്ഗാന്റെ കരുതല്‍ പണം വിട്ടുതരാന്‍ യു.എസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."