അവധിക്കൂടാരം 2021 ഷാർജ വിജയികളെ അനുമോദിച്ചു
വിദ്യാര്‍ഥികള്‍ക്കായി അവധി സമയത്ത് യു എ ഇ ദേശീയ എസ്.കെ.എസ്.എസ്.എഫ് സര്‍ഗ്ഗലയ സമിതി സംഘടിപ്പിച്ച അവധിക്കൂടാരം മത്സരത്തില്‍ പങ്കെടുത്ത് ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ്‌ന് മൂന്നാം സ്ഥാനം നേടിത്തന്ന വിദ്യാര്‍ഥികളെയും ഷാര്‍ജ സ്റ്റേറ്റ് തല മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികളെയും ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആദരിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം നാഷണല്‍ സര്‍ഗ്ഗലയത്തില്‍ ഷാര്‍ജയ്ക്ക് വേണ്ടി കൂടുതല്‍ പോയിന്റ് വാങ്ങിയ അബ്ദുല്‍ ഹാദി ഷറഫിന് നല്‍കി എസ്.കെ.എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
യു എ ഇ ദേശീയ സര്‍ഗ്ഗലയ ചെയര്‍മാന്‍ നുഹ്മാന്‍ തിരൂര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി ,ഷാര്‍ജ ദഅവ സെന്റര്‍ സെക്രട്ടറി അബ്ദുല്ല ചേലേരി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു .ഇബ്രാഹിം ഒ.കെ,അബ്ബാസ് കുന്നില്‍ ,മൊയ്ദു സി.സി ,അന്‍വര്‍ ബ്രഹ്മകുളം ,ആബിദ് യമാനി,എം.പി.കെ പള്ളങ്കോട് ,സുലൈമാന്‍ ബാവ, അഡ്വക്കറ്റ് ഫൈസല്‍ ഹുദവി,ഷഫീഖ് ചെരൂര്‍,ബഷീര്‍ വട്ടക്കോല്‍ ,ഷാഹ് മുക്കോട് ,തുടങ്ങിയ നേതാക്കന്മാര്‍ ആശംസയര്‍പ്പിച്ചു.
ഷാര്‍ജ സര്‍ഗ്ഗലയ ചെയര്‍മാന്‍ മഹ്മൂദ് ചൂലൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കണ്‍വീനര്‍ അഹമ്മദ് പാലത്തുങ്കര സ്വാഗതം പറയുകയും ,ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ഹകീം ടി പി കെ ആമുഖ പ്രഭാഷണം നടത്തുകയും വര്‍ക്കിംഗ് സെക്രട്ടറി ശാക്കിര്‍ നന്ദി പറയുയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."