HOME
DETAILS
MAL
കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തില്‍ പഞ്ചായത്തംഗത്തിന് പരിക്ക്; പേവിഷ ബാധ ഉള്ളതായി സംശയം
backup
December 10 2022 | 07:12 AM
കോട്ടയം:കുറുക്കന്റെ ആക്രമണത്തില്‍ പഞ്ചായത്തംഗത്തിന് പരിക്ക്. മുണ്ടക്കയം വേലനിലം വാര്‍ഡംഗം ജോമി തോമസിനെയാണ് കുറുക്കന് ആക്രമിച്ചത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് റബര്‍ വെട്ടാന്‍ പോയ സമയത്താണ് ആക്രമണമുണ്ടായത്. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്തിന്റെ പലഭാഗങ്ങളായി മുപ്പതോളം പരിക്കുകളേറ്റിട്ടുണ്ട്.ആദ്യം കാലിലാണ് കുറുക്കന് കടിച്ചത്. ഗുരുതര പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കുറുക്കനെ തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തില്‍ നാട്ടുകാരും ഭീതിയിലാണ്. കുറുക്കന് പേവിഷ ബാധയുള്ളതായി സംശയിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."