HOME
DETAILS
MAL
പാലക്കാട് വന്‍ ചന്ദന വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനം പിടികൂടി
backup
December 10 2022 | 09:12 AM
പാലക്കാട്:വാളയാറില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനം പിടികൂടി. രണ്ട് പേര് അറസ്റ്റില്‍.വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെയാണ് എക്സൈസിന്റെ കസ്റ്റഡിയിലായത്. ചന്ദന മുട്ടികള്‍ കാറിന്റെ പ്ലാറ്റ്ഫോമിലുണ്ടാക്കിയ രഹസ്യ അറയിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ വൈസ് പാര്ക്കിന് സമീപത്ത് വച്ച് എക്സൈസ് സംഘം തടഞ്ഞതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഇറങ്ങി ഓടി. പുഴ ലക്ഷ്യമിട്ട് ഓടിയ ഇരുവരേയും എക്സൈസ് സംഘം ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
സേലത്തു നിന്ന് തൃത്താല ഭാഗത്തേക്കാണ് യുവാക്കള്‍ ചന്ദനം കടത്താന്‍ ശ്രമിച്ചത്.വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."