ഇന്നും ഇന്നലെയും നാളെയും ഫലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ഇന്നും ഇന്നലെയും നാളെയും ഫലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: ഇന്നും ഇന്നലെയും നാളെയും ഇന്ത്യയിലെ ജനങ്ങള്‍ ഫലസ്തീനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളാണ് ഫലസ്തീനെ രാഷ്ട്രമായ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും സി.പി.എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
'രാജ്യത്ത് പല ഇടങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ ഭൂരിപക്ഷവും ഇടത് പക്ഷം സംഘടിപ്പിക്കുന്നതാണ്. ഈ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കാണാന്‍ ആകുന്നില്ല. നമ്മുടെ കേരളത്തില്‍ അവരുടെ ശബ്ദം വ്യത്യസ്തമായി കേള്‍ക്കുന്നല്ലോ. കോഴിക്കോട് തന്നെ സംഭവിച്ചല്ലോ അത്. ഇതൊന്നും അവ്യക്തതയുടെ ഭാഗമായി വരുന്നതല്ല. ഫലസ്തീന് നല്‍കിയിരുന്ന പിന്തുണയില്‍ വന്ന വ്യതിയാനത്തിന്റെ ഭാഗമായി ഇസ്‌റാഈലിനോടുള്ള ആഭിമുഖ്യം വര്‍ധിച്ചു. രംഗത്ത് വരാന്‍ മാത്രം ബഹുജന സ്വാധീനമുള്ളവര്‍ എന്തേ രംഗത്ത് വരാതിരിക്കുന്നു ഒരു തെറ്റായ രീതി നമ്മുടെ രാജ്യത്ത് ചിലര്‍ സ്വീകരിച്ചു പോരുന്നു. അത് അംഗീകരിക്കാവുന്നതല്ല. രാജ്യത്തെ ജനങ്ങള്‍ വലിയ തോതില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മനോഭാവത്തില്‍ ഉള്ളവരാണ്.
വിവിധ തുറകളിലുള്ളവരും വിവിധ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമാണ് ഇവിടെ കൂടിയിട്ടുള്ളത്. എന്നാല്‍ എല്ലാവരും ഇവിടെ ഒരേവികാരത്തിലും ഒരേ മനോഭാവത്തിലാണ്. പൊരുതുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ലോകത്തെ സാമ്രാജ്യത്വശക്തികള്‍ ഇസ്‌റാഈലിനെ മുന്‍നിര്‍ത്തി ഫലസ്തിന്‍ ജനതക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് സാമ്രാജ്യത്വം നടത്തുന്ന പുതിയനീക്കങ്ങള്‍ക്കെതിരെയുള്ള ഒരു ഐക്യനിര ഇവിടെ വച്ച് രൂപപ്പെടുന്നുവെന്നതും അതിന് അതുകൊണ്ടുതന്നെ പ്രത്യേകമായ ഔചിത്യഭംഗിയും വന്ന് ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."