HOME
DETAILS

ഒരു പ്രസ്താവനയുടെ പേരിലും തകര്‍ക്കപ്പെടേണ്ടതല്ല സമാധാനാന്തരീക്ഷം; ഇത് പുതിയ മാതൃക, സംയുക്ത പ്രസ്താവനയുമായി ബിഷപ്പും ഇമാമും

  
backup
September 15 2021 | 10:09 AM

bishapp-imam-statement-latest-new-2021

കോട്ടയം: വര്‍ഗീയ പരാമര്‍ശം സമൂഹത്തില്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ മലയില്‍ സാബു കോശി ചെറിയാനും കേരള മുസ്ലീം യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും ഇമാമുമായ ഷംസുദ്ദീന്‍ മാന്നാനി ഇലവുപാലവും. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ചിവര്‍ പ്രവര്‍ത്തിക്കുന്നതിനെതിരേ ഇരുവരും തുറന്നടിച്ചു.

ലവ് ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും ഉണ്ടോയെന്ന പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് ബിഷപ് സാബു കോശി ചെറിയാന്‍ പറഞ്ഞു. പാലായില്‍ മുസ്‌ലിം സമുദായ സംഘടനകളുടെ പ്രതിഷേധത്തിനിടെയുണ്ടായ പോര്‍വിളികള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന ഇമാം ഷംസുദ്ദീന്‍ മാന്നാനിയും വ്യക്തമാക്കി.

പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളുടെയും പ്രചരണങ്ങളുടെയും പശ്ചാത്തലത്തിലാണ് സിഎസ്‌ഐ മധ്യകേരള മഹായിടവ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് ഇരുവരും സംയുക്ത പ്രസ്താവന നടത്തിയത്. എല്ലാ തെറ്റായ പ്രവണതകളേയും എതിര്‍ക്കപ്പെടണണമെന്നും പാലാ ബിഷപ്പിന്റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നും സി എസ് ഐ ബിഷപ്പ് ബിഷപ് ഡോ മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു.

എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത പുലര്‍ത്തണം. നര്‍ക്കോട്ടിക്ക് ജിഹാദുകള്‍ ഉണ്ടോ എന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും ഒരു പ്രസ്താവനയുടെ പേരില്‍ തകര്‍ക്കപ്പെടേണ്ടതല്ല കേരളത്തിന്റെ സമാധാനമെന്നും ഇരുവരും വ്യക്തമാക്കി.

സി എസ് ഐ സഭയുടെ നിലപാട് സമാധാനം ആണ്. നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചര്‍ച്ച നടത്തണണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. പാലാ ബിഷപ്‌സ് ഹൗസിലേക്ക് വിവിധ മുസ്ലിം സമുദായ സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ ഉണ്ടായ പോര്‍വിളികളും മറ്റും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് ഇമാം ഷംസുദ്ദീന്‍ മാന്നാനി അഭിപ്രായപ്പെട്ടു.

സൂഹത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടരുത് എന്നതാണ് സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവരും ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago