അമിതവണ്ണവും കുടവയറും കൊണ്ട് ബുദ്ധിമുട്ടുകയാണോ? ഈ ഇലക്കറിയില്‍ പരിഹാരമുണ്ട്
അമിതവണ്ണം,കുടവയറ് എന്നിവ കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണ നമുക്കിടയില്‍ വര്‍ദ്ധിച്ച് വരികയാണ്. അനാരോഗ്യകരമായ ഭക്ഷണശീലം,വ്യായമയില്ലായ്മ മുതലായ കാര്യങ്ങള്‍ മുതല്‍ ജനിതകകരമായ കാര്യങ്ങള്‍ വരെ നമുക്ക് അമിതവണ്ണം ഉണ്ടാകാന്‍ കാരണമാവാറുണ്ട്. എന്നാല്‍ ഒന്ന് മനസ് വെച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും ഒരു നല്ല ഡയറ്റും, കൃത്യവും സ്ഥിരവുമായ വ്യായാമവും മൂലം അമിതവണ്ണം കുറയ്ക്കാവുന്നതാണ്.ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ ആഹാരത്തില്‍ പച്ചക്കറികളും ഇലക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായകരമാണ്.
ഇലക്കറികളില്‍ തന്നെ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ചീര. പോഷക സമൃദ്ധമായ ഈ ചെടിയില്‍ ധാരാളം വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്.തണുപ്പ്കാലത്ത് നമ്മുടെ ശരീരത്തെ ഉന്മേഷത്തോടെ നിലനിര്‍ത്താനും, ശരീരത്തെ പൊണ്ണത്തടിയില്‍ നിന്നെല്ലാം രക്ഷിക്കാനും ചീര നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. ചീരക്കൊപ്പം ക്യാരറ്റ്,ബീറ്റ്‌റൂട്ട് എന്നിവയും അമിതവണ്ണം കുറയ്ക്കാനുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കലോറികള്‍ കുറവാണെന്നതും ഫൈബര്‍,വൈറ്റമിന്‍, പ്രോട്ടീന്‍ മുതലായ ഘടകങ്ങള്‍ കൂടുതലാണെന്നതും വയര്‍ എളുപ്പത്തില്‍ നിറയാന്‍ സഹായിക്കും എന്നതും ഇത്തരം ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രധാന കാര്യമായി ചൂണ്ടിക്കാട്ടാവുന്നതാണ്.എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇലക്കറികള്‍ കഴിക്കുന്നതിനൊപ്പം കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക, വ്യായാമം ചെയ്യുക, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ അളവ് കൂട്ടുക എന്നിവയും നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.
Content Highlights:health benefits of eating spinach every day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."