HOME
DETAILS
MAL
കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ പാര്‍ട്ടിവിട്ടു
backup
September 15 2021 | 10:09 AM
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം. സി.പി.എമ്മില്‍ ചേരുമെന്ന് രതികുമാര്‍ അറിയിച്ചു.
നാല്‍പ്പതുവര്‍ഷമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
കെ.പി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."