റോഡിലെ ബ്ലോക്ക് ബാധിക്കില്ല, ഇന്ത്യയില്‍ എയര്‍ ടാക്‌സിയെത്തുന്നു
റോഡിലെ ബ്ലോക്ക് ബാധിക്കില്ല, ഇന്ത്യയില്‍ എയര്‍ ടാക്‌സിയെത്തുന്നു
ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനായ ഇന്‍ഡിഗോയെ പിന്തുണയ്ക്കുന്ന ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസും യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷനും ചേര്‍ന്ന് 2026 ല്‍ ഇന്ത്യയില്‍ എയര്‍ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഓണ്‍റോഡ് സേവനങ്ങളുമായി വലിയ വ്യത്യാസമില്ലാത്ത 'ചെലവ് കുറഞ്ഞ' ഒരു ഓള്‍ഇലക്ട്രിക് എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കമ്പനികള്‍ അടുത്തിടെ അറിയിച്ചു.
ക്രിസ്‌ലറിന്റെ പേരന്റ് കമ്പനി സ്റ്റെല്ലാന്റിസ്, ബോയിംഗ്, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവയുടെ പിന്തുണയോടെ ആര്‍ച്ചര്‍ ഏവിയേഷന്‍, അര്‍ബന്‍ എയര്‍ ട്രാവലിന്റെ ഭാവി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് & ലാന്‍ഡിംഗ് വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു.
ഈ 'മിഡ്‌നൈറ്റ്' ഇ വിമാനങ്ങള്‍ക്ക് നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിച്ചുകൊണ്ട് 100 മൈല്‍ (ഏകദേശം 161 കിലോമീറ്റര്‍) വരെ ദൂരം സഞ്ചരിക്കാനാകും. 200 വിമാനങ്ങളുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലും സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഉദാഹരണത്തിന്, ഡല്‍ഹിയില്‍ കാറില്‍ 60 മുതല്‍ 90 മിനിറ്റ് വരെ സമയം എടുക്കുന്ന ഒരു യാത്രയ്ക്ക് എയര്‍ ടാക്‌സിയില്‍ 7 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. സമയം ലാഭിക്കാനും അത് മറ്റ് പ്രയോജനമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനും സഹായിക്കും. 200 വിമാനങ്ങളുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിലും സര്‍വീസ് ആരംഭിക്കാനാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ഡല്‍ഹിയില്‍ കാറില്‍ 60 മുതല്‍ 90 മിനിറ്റ് വരെ സമയം എടുക്കുന്ന ഒരു യാത്രയ്ക്ക് എയര്‍ ടാക്‌സിയില്‍ 7 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു.
ഇത് സിറ്റി ട്രാഫിക്കില്‍ അനാവശ്യമായി വെയിസ്റ്റായി പോവുന്ന സമയം ലാഭിക്കാനും അത് മറ്റ് പ്രയോജനമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കാനും നമ്മെ സഹായിക്കും. ഇന്റിഗോയുടെ പേരന്റ് കമ്പനിയായ ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരിയുടെ ഉടമകളായ ഹോസ്പിറ്റാലിറ്റി & ലോജിസ്റ്റിക്‌സ് ഭീമനായ ഇന്റര്‍ ഗ്ലോബ് എന്റര്‍പ്രൈസസിന് ഈ ഇഎയര്‍ക്രാഫിറ്റിനെ കാര്‍ഗോ, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍, എമര്‍ജന്‍സി & ചാര്‍ട്ടര്‍ സര്‍വ്വീസുകള്‍ക്കും ഉപയോഗപ്പെടുത്താന്‍ പ്ലാനുണ്ട്.
എയര്‍ ടാക്‌സി എപ്പോഴെത്തും?
പദ്ധതിപ്രകാരം 2026ഓടെ ഇന്ത്യയിലെ ആദ്യത്തെ എയര്‍ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു കമ്പനികളും തമ്മില്‍ കരാര്‍ ഒപ്പിട്ടത് ഈയടുത്താണ്. ഇനി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അര്‍ബന്‍ എയര്‍ ടാക്‌സികള്‍ക്ക് പുറമെ, കാര്‍ഗോ, ലോജിസ്റ്റിക്‌സ്, മെഡിക്കല്‍, എമര്‍ജന്‍സി സര്‍വീസുകള്‍, സ്വകാര്യ കമ്പനി, ഇലക്ട്രിക് വിമാനങ്ങള്‍ക്കായുള്ള ചാര്‍ട്ടര്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികളില്‍ ഒരുമിച്ച് മുന്നോട്ട് പോകാനാണ് ഇരു കമ്പനികളും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."