കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ട് പതിനൊന്ന് ജില്ലകളിലാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് മഴക്ക് കാരണം. അതേസമയം, മാന്‍ദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ കാറ്റും മഴയും ആണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."